1 GBP = 105.77
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ്, യോർക് ഷെയർ റീജിയണുകളിൽ തിരഞ്ഞെടുപ്പ് നാളെ….. സൂപ്പർ സാറ്റർഡെയുടെ ഒരുക്കങ്ങൾ പൂർത്തിയായി…… ദേശീയ സമിതി തിരഞ്ഞെടുപ്പ് ജൂൺ 18ന് ബർമിംങ്ങ്ഹാമിൽ

യുക്മ ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ്, യോർക് ഷെയർ റീജിയണുകളിൽ തിരഞ്ഞെടുപ്പ് നാളെ….. സൂപ്പർ സാറ്റർഡെയുടെ ഒരുക്കങ്ങൾ പൂർത്തിയായി…… ദേശീയ സമിതി തിരഞ്ഞെടുപ്പ് ജൂൺ 18ന് ബർമിംങ്ങ്ഹാമിൽ

അലക്സ് വർഗ്ഗീസ് 
(യുക്മ നാഷണൽ ജനറൽ സെക്രട്ടറി)

2022 വർഷത്തിലെ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന  യുക്മയുടെ റീജിയൺ  ഇലക്ഷൻ പ്രക്രിയകൾ നാളെ സമാപിക്കും. യുക്മ ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ്, യോർക് ഷെയർ & ഹംമ്പർ റീജിയണുകളിൽ തിരഞ്ഞെടുപ്പ് നാളെ നടക്കും. സൂപ്പർ സാറ്റർഡെയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ തിരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളായ അലക്സ് വർഗീസ്, വർഗീസ് ജോൺ, ബൈജു തോമസ് എന്നിവർ അറിയിച്ചു. യുക്മ ദേശീയ സമിതി തിരഞ്ഞെടുപ്പ് ജൂൺ 18ന് ബർമിംങ്ങ്ഹാമിൽ നടക്കും.

മെയ് 28 ശനിയാഴ്ച  മിഡ്ലാൻഡ്സ് റീജിയണിലും ജൂൺ 4 ന് സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയണുകളിലും തിരഞ്ഞെടുപ്പ് പൂർത്തിയായിരുന്നു. തിരഞ്ഞെടുപ്പ് പൂർത്തിയായ എല്ലായിടത്തും അടുക്കും ചിട്ടയുമായിട്ടായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടന്നത്.  യുക്മയുടെ വിവിധ റീജിയനുകളിൽ പുതിയ നേതൃനിര യുക്മയുടെ ഭരണസാരഥ്യത്തിലേക്ക് കടന്നു വരികയാണ്.  ഈസ്റ്റ് ആംഗ്ലിയ റീജിയൻ തിരഞ്ഞെടുപ്പ് 10AM നും, യോർക് ഷെയർ റീജിയണിൽ ഉച്ചക്ക് 12 മണിക്കും, നോർത്ത് വെസ്റ്റ് റീജിയൺ തിരഞ്ഞെടുപ്പ് വൈകിട്ട് 5 PM നുമായിരിക്കും വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കുക.
മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന്  ബർമിംങ്ങ്ഹാമിൽ 19/02/22 ന് കൂടിയ ദേശീയ ജനറൽ ബോഡി യോഗം ഇലക്ഷൻ നടത്തിപ്പിൻ്റെ ചുമതല ഭരണഘടന പ്രകാരം  ഇലക്ഷൻ കമ്മീഷനെ തിരുമാനിക്കുകയും, ഇലക്ഷൻ നടത്തുന്നതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

റീജിയൻ  തിരഞ്ഞെടുപ്പുകൾ ജൂൺ 11ന് അവസാനിക്കുമ്പോൾ ജൂൺ 18 ശനിയാഴ്ച ബെർമിംങ്ങ്ഹാമിൽ വച്ച് അടുത്ത വർഷങ്ങളിലേക്കുള്ള യുക്മയുടെ പുതിയ 
ദേശീയ ഭരണസമിതി  തിരഞ്ഞെടുപ്പിലൂടെ  ചുമതലയേറ്റെടുക്കും. കോവിഡിന് ശേഷം ജനജീവിതം സാധാരണഗതിയിലായതിനാൽ ചുമതലയേറ്റെടുക്കുന്ന, യുക്മയുടെ നായകരായി എത്തിച്ചേരുന്ന പുതിയ സാരഥികൾക്ക് പ്രവാസ ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുവാനുള തികഞ്ഞ ഉത്തരവാദിത്തമാണുള്ളത്. ആത്മാർത്ഥതയും, അർപ്പണബോധവും, ഉത്തരവാദിത്വവും, സംഘടന സ്നേഹവുമുള്ള  പുതിയ നേതൃത്വനിരയെ തിരഞ്ഞെടുക്കുവാനുള്ള  വലിയ ചുമതലയാണ് യുക്മ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നത്.

യുക്മയുടെ  എല്ലാ റീജിയനുകളിലും തുടർന്ന് ദേശീയ തലത്തിലും പുതിയ ഭരണസമിതികൾ നിലവിൽ വരുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളാണ് നടന്നു വരുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ അംഗങ്ങൾക്കായിരിക്കും അതാതു റീജിയണുകളിലും, ദേശീയ തലത്തിലും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഉണ്ടായിരിക്കുന്നത്. യുക്മ തിരഞ്ഞെടുപ്പുകൾ ഏറ്റവും നീതിപൂർവ്വമായി നടത്തി പുതിയ ഭരണസമിതികൾ നിലവിൽ വരുവാൻ എല്ലാവരുടേയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന്  യുക്മ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ അഭ്യർത്ഥിച്ചു.


യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ തിരഞ്ഞെടുപ്പ് വേദിയുടെ വിലാസം:-

Bishops’ College,

Churchgate, 

Cheshunt,

 Herts,

EN8 9XQ.

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ തിരഞ്ഞെടുപ്പ് വേദിയുടെ വിലാസം:-
St.James Hall
,

Vicarage Close,

Salford,

M6 8 EJ.


യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയൻ തിരഞ്ഞെടുപ്പ് വേദിയുടെ വിലാസം:-
Soothill Working Mens Club,

151 Soothill Lane,

Batley,WF17 6HW.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more