ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റൺ സംഘടിപ്പിച്ച ആൾ യു കെ മലയാളി ബാഡ്മിൻറൺ ടൂർണമെൻ്റിൻ്റെ ആവേശ പോരാട്ടത്തിനൊടുവിൽ ലണ്ടനിൽ നിന്നുമുള്ള ജോബി – ജിൻസ് ടീം ജേതാക്കൾ…
Jun 02, 2022
ജോൺസൺ കളപ്പുരക്കൽ
എഫ് ഒ പി പ്രസ്റ്റൺ സംഘടിപ്പിച്ച ആൾ യു കെ മലയാളി ബാഡ്മിൻറൺ ടൂർണമെന്റിൻ്റെ ആവേശ പോരാട്ടത്തിനൊടുവിൽ ജോബി – ജിൻസ് ടീം സറേ ലണ്ടൻ’ വിജയികളായി. 501 പൗണ്ട് ക്യാഷ് പ്രൈസും എഫ് ഒ പി എവർറോളിങ് ട്രോഫിയുമാണ് ഒന്നാം സമ്മാനം.ലെവിൻ – ജെയ്സൺ ടീം രണ്ടാം സമ്മാനത്തിന് അർഹരായി. 301 പൗണ്ടാണ് രണ്ടാം സമ്മാനം.ഫെബിൻ എബിൻ ടീം ലിവർപൂൾ മൂന്നാംസ്ഥാനവും 101 പൗണ്ടും സുരേഷ് ബിനോയ് ടീം മാഞ്ചസ്റ്റർ നാലാം സ്ഥാനവും 51 പൗണ്ടും കരസ്ഥമാക്കി.
പ്രസ്റ്റൺ കോളേജു ക്യാമ്പസിൽ രാവിലെ 9 മണിക്ക് ആരംഭിച്ച 7 മത്സരത്തിൽ 44 ടീമുകൾ അണിനിരന്നു. പ്രീക്വാർട്ടർ കോർട്ട് സെമിഫൈനൽ മത്സരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ട വേദികളായി മാറി.
മിന്നൽ പിണർ പോലുള്ള ഷോട്ടുകളും തന്ത്രപരമായ പ്ളേസിങ്ങുകളും മിനുറ്റുകൾ നീണ്ടു നിൽക്കുന്ന റാലികളുമായി പ്രമുഖ ടീമുകൾ കളം നിറഞ്ഞു കളിച്ചപ്പപ്പോൾ യുകെയിലെ മലയാളി കരുത്തിന്റെ മറ്റൊരു നേർക്കാഴ്ചയായിമലയാളികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന യുകെയിലെ ആദ്യത്തെ മലയാളി ബാഡ്മിൻറൺ ടൂർണമെൻറ്ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ്റെ സംഘടന പാടവത്തെ മികവുറ്റതാക്കി.
എഫ് ഒ പി കോർഡിനേറ്റർ സിന്നി ജേക്കബ് ടൂർണമെൻറ് കൺവീനർമാരായ ബിജു മൈക്കിൾ, ബിജു സൈമൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റികൾ ടൂർണമെൻറിൻ്റെ വിജയത്തിനായി പ്രവർത്തിച്ചു.ടൂർണമെന്റിൽ പങ്കെടുത്തവർക്കും വിജയത്തിനായി പ്രവർത്തിച്ചവർക്കും എഫ് ഒ പി യോടൊപ്പം സഹകരിച്ച എല്ലാ സ്പോൺസേഴിസിനും സംഘാടക സമിതിക്ക് വേണ്ടി കോർഡിനേറ്റർ സിന്നി ജേക്കബ് നന്ദി അറിയിച്ചു.
First prize:Owl Financial J Rose Ltd Second Prize;J P Medicals Third prize:Bony bull travelsSt Marys Catering Achayen’s Kitchen Fourth prize:Maharani Restaurant Anryal Decorations Madina SupermarketGinger BristoKetan Vara’s Utility WarehouseSw smart wear outfit
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages