1 GBP = 110.75
breaking news

വെയിൽസിന്റെ മണ്ണിൽ, ന്യൂപോർട്ടിൽ ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ സഭക്ക് പുതിയ പ്രൊപ്പോസ്ഡ് മിഷൻ.

വെയിൽസിന്റെ മണ്ണിൽ, ന്യൂപോർട്ടിൽ ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ സഭക്ക് പുതിയ പ്രൊപ്പോസ്ഡ് മിഷൻ.

ബേസിൽ ജോസഫ്
സൗത്ത് വെയിൽസിലെ ന്യൂപോർട്ട്കേന്ദ്രീകരിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിൽ പുതിയ പ്രൊപ്പോസ്ഡ് മിഷനു തുടക്കം കുറിച്ചു . ന്യൂപോർട്ടിലെ സീറോമലബാർ കത്തോലിക്കാ സമൂഹത്തിന്റെചിരകാല ആഗ്രഹമായിരുന്ന സീറോ മലബാർ മിഷൻഎന്ന സ്വപ്നമാണ് മെയ് 15 ഞായറാഴ്ച സാക്ഷാൽകരിക്കപ്പെട്ടത് . ന്യൂപോർട്ട് സെന്‍റ് ഡേവിഡ്‌സ്‌ ദേവാലയം കേന്ദ്രീകരിച്ച് രൂപീകൃതമായ സെന്‍റ് ജോസഫ്പ്രോപോസ്ഡ് മിഷൻ സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനംനിർവഹിച്ചു “സെയിന്റ്ജോസഫ് പ്രൊപോസ്ഡ് മിഷൻ” എന്ന നാമകരണം ചെയ്തുവിശ്വാസികൾക്ക് സമർപ്പിച്ചു.ഒപ്പം ഈ വർഷത്തെ പ്രോപോസ്ഡ് മിഷന്റെ തിരുന്നാൾ കൂടിനടന്നു.

ഞായറാഴ്ച ഉച്ചതിരിഞ്ഞു 1.45 ന് ബിഷപ്പ് മാർജോസഫ് സ്രാമ്പിക്കലിന് ഈ വർഷം കുർബാനസ്വീകരിക്കുന്ന കുട്ടികൾ ചേർന്ന് സ്വീകരണംനൽകി തുടർന്ന്ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് മിഷന്‍റെ ഉദ്ഘാടനവും ,നടത്തപ്പെട്ടു. നൊവേന, ലദീഞ്ഞ് എന്നിവക്ക് പിതാവിനൊപ്പം പ്രോപോസ്ഡ്മിഷൻ ഡയറക്ടർ ഫാദർ ഫാൻസുവാ പത്തിൽ , പിതാവിന്‍റെ സെക്രട്ടറി റവഫാ ജോ മൂലശ്ശേരി എന്നിവർസഹകാർമ്മികരായിരുന്നു പ്രതികൂലമായകാലാവസ്ഥയിൽ പ്പോലും എത്തിച്ചേർന്ന എല്ലാവരും ദേവാലയ കോമ്പൗണ്ടിനകത്ത് നടത്തിയ പ്രദക്ഷിണത്തിൽ പങ്കെടുത്തു . തുടർന്ന് നടന്ന സ്നേഹവിരുന്ന് ന്യൂപോർട്ടിലെവിശ്വാസികളുടെ ഒത്തൊരുമയുടെഉദാഹരണമായിരുന്നു.

പ്രോപോസ്ഡ് മിഷൻ ഡയറക്ടർ ഫാദർഫാൻസുവാ പത്തിൽ , ഏവർക്കും സ്വാഗതവും പള്ളി ട്രസ്റ്റി ലിജോ സെബാസ്റ്റ്യൻ തന്റെ നന്ദി പ്രസംഗത്തിൽ ന്യൂപോർട്ടിൽ 2007 മുതൽ ശുശ്രുഷ ചെയ്തഎല്ലാ വൈദികരെയും അൽമായ പ്രതിനിധികളെയും നന്ദിയോടെ അനുസ്മരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more