1 GBP = 104.61
breaking news

ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നെന്ന പരാമർശം’; പ്രതിപക്ഷ നേതാവ് വി ഡി സതീശന് സമനില തെറ്റിയെന്ന് എം എം മണി

ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നെന്ന പരാമർശം’; പ്രതിപക്ഷ നേതാവ് വി ഡി സതീശന് സമനില തെറ്റിയെന്ന് എം എം മണി

പ്രതിപക്ഷ നേതാവ് വി ഡി സതീശന് സമനില തെറ്റിയെന്ന് എം എം മണി. മന്ത്രിമാർ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നെന്ന പരാമർശം ശുദ്ധ അസംബന്ധം. എന്ത് പറഞ്ഞ് വോട്ട് പിടിക്കണമെന്ന ആശങ്കയാണ് വി ഡി സതീശന്റെ ആരോപണത്തിന് പിന്നിലെന്ന് എം എം മണി പറഞ്ഞു. വികസനം പറഞ്ഞാണ് എൽ ഡി എഫ് വോട്ട് പിടിക്കുന്നതെന്ന് എം എം മണി വ്യക്തമാക്കി.

എന്നാൽ മന്ത്രിമാർ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നു എന്ന ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. തൃക്കാക്കരയിൽ പ്രതിപക്ഷനേതാവിന് രാഷ്ട്രീയം പറയാനില്ല. അതുകൊണ്ടാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. എൽഡിഎഫിന് പറയാൻ നിരവധി കാര്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിൽ മന്ത്രിമാർ ജാതി നോക്കി വോട്ട് പിടിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ വിമർശിച്ചിരുന്നു. അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാർ വീടുകളിൽ കയറി വോട്ട് ചോദിക്കുന്നത്. മതേതര കേരളത്തിന് അപമാനമാണ് മന്ത്രിമാരുടെ നടപടിയെന്ന് വിഡി സതീശന്‍ വിമർശിച്ചു. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ്.

മുഖ്യമന്ത്രി ക്യാമ്പ് ചെയ്യട്ടെ, സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്ന് സതീശന്‍ പരിഹസിച്ചു. യുഡിഫ് കൊടുത്ത പലരുടെ പേരും വോട്ടർ പട്ടികയിൽ വന്നില്ല. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കും. കൂട്ടിച്ചേർത്ത 6386 വോട്ടുകളുടെ അപേക്ഷ നൽകിയിരുന്നു. ഇതിൽ 4000ലേറെ വോട്ട് ഒഴിവാക്കി. ഇതുകൊണ്ട് യുഡിഫ് തോൽക്കില്ലല്ലെന്നും സതീശന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more