1 GBP = 105.47
breaking news

കാട്ടുമൃഗങ്ങളേക്കാള്‍ ജനങ്ങൾക്ക് ശല്യം വനംവകുപ്പാണെന്ന് മുൻമന്ത്രി എം എം മണി

കാട്ടുമൃഗങ്ങളേക്കാള്‍ ജനങ്ങൾക്ക് ശല്യം വനംവകുപ്പാണെന്ന് മുൻമന്ത്രി എം എം മണി

ഇടുക്കി: കാട്ടു മൃഗങ്ങളുടെ ശല്യം കാരണം കർഷകർ ബുദ്ധിമുട്ടിലാകുന്ന വിഷയത്തിൽ വനംവകുപ്പിനെതിരെ മുൻ മന്ത്രി എം.എം മണി കാട്ടുമൃഗങ്ങളേക്കാള്‍ ശല്യമാണ് വനം വകുപ്പെന്ന് എം എം മണി പറഞ്ഞു. മൃഗങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക സുരക്ഷ ഒരുക്കേണ്ട, വനം വകുപ്പ്, ജനങ്ങളെ ശല്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും എം എം മണി ആരോപിച്ചു.

ഇടുക്കിയിലെ ഏലം ഗവേഷണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും രൂക്ഷമായാണ് എം എം മണി പ്രതികരിച്ചത്. മൈലാടുംപാറ, പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് മനസിലാവുന്നില്ല. ഗവേഷണ കേന്ദ്രത്തിന്റെ അധീനതയിലുള്ള ഏക്കർ കണക്കിന് ഭൂമിയില്‍ കൃഷി ചെയ്യാത്തതിനാല്‍ കാട് കയറി, കാട്ടുപന്നികള്‍ പെറ്റുപെരുകുന്ന ഇടമായി മാറി. സ്ഥാപനങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍, പാട്ടത്തിന് കര്‍ഷകര്‍ക്ക് നല്‍കണമെന്നും എം.എം മണി എംഎല്‍എ പാമ്പാടുംപാറയില്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more