1 GBP = 107.38

സർവേ കല്ലുകൾ പൊതുമുതൽ തന്നെയെന്ന് പൊലീസിന് നിയമോപദേശം; കേസെടുക്കാം

സർവേ കല്ലുകൾ പൊതുമുതൽ തന്നെയെന്ന് പൊലീസിന് നിയമോപദേശം; കേസെടുക്കാം

കണ്ണൂർ: കെ റെയിൽ (K-Rail)  സർവേ കല്ലുകൾ പൊതുമുതൽ തന്നെയാണെന്ന് കണ്ണൂരിൽ പൊലീസിന് നിയമോപദേശം (Legal Advice)  ലഭിച്ചു. സിൽവർ ലൈൻ (silverline) പദ്ധതിക്ക് എതിരെ പ്രതിഷേധിക്കുന്നവർക്ക് മേൽ പൊതുമുതൽ നശിപ്പിക്കൽ  തടയുന്ന നിയമത്തിലെ വകുപ്പുകൾ ചുമത്താൻ ആകുമോ എന്ന് ഉറപ്പിക്കാനാണ് പൊലീസ് നിയമോപദേശം തേടിയത്.

എടക്കാട് പൊലീസ് ഇൻസ്പെക്ടർ ആണ് സംശയം ഉയർന്ന സാഹചര്യത്തിൽ സർവ്വേ കല്ലുകളുടെ കാര്യത്തിൽ വ്യക്തത തേടിയത്. അതിരടയാള കല്ലുകൾ പിഴുതെറിയുന്ന കേസുകൾ വർധിച്ച സാഹചര്യത്തിലാണ് പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിന്റെ വകുപ്പുകൾ ചുമത്തുന്നതിന്റെ സാധ്യതയെ സംബന്ധിച്ച്  വ്യക്തത വേണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. തുടർന്ന് കല്ലുകൾ പൊതുമുതൽ തന്നെയാണെന്ന് തലശ്ശേരി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

കെ റെയിൽ സർവ്വേ കല്ലുകൾ പിഴുതുമാറ്റിയതുമായി ബന്ധപ്പെട്ട അഞ്ച് കേസുകൾ എടക്കാട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ജോർജും യൂത്ത് കോൺഗ്രസ് ഭാരവാഹികളും ഉൾപ്പെടെ നിരവധി നേതാക്കൾ കേസിൽ പ്രതികളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more