- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
ദീക്ഷയുടെ “സമർപ്പണ – 2022” മെയ് 21- ന് ബെർമിംങ്ങ്ഹാമിൽ…
- May 05, 2022
ദീക്ഷയുടെ സമർപ്പണ – 2022 മെയ് 21- ന് ബിർമിംഗ്ഹാമിൽ നിങ്ങൾ ഒരു ‘കലാസ്നേഹി ‘ അല്ലെങ്കിൽ ‘ കലാസ്വാദകൻ’ ആണോ ? എങ്കിൽ തീർച്ചയായും ‘ദീക്ഷ’ യെക്കുറിച്ചും ‘സമർപ്പണ’യെക്കുറിച്ചും അറിഞ്ഞിരിക്കണം. ആരാണ് ദീക്ഷ? മിഡ്ലാൻഡ്സ് ‘ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭാരതീയ കലകൾ അഭ്യസിപ്പിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്ന ആർട്സ് ഓർഗനൈസേഷൻ. ശാസ്ത്രീയ സംഗീതം, നൃത്തം എന്നിവയിൽ പരിശീലനം നൽകുന്നതോടൊപ്പം മികച്ച കലാസൃഷ്ടികൾ യു. കെ. യിലെ ആസ്വാദകവൃന്ദത്തിനായി നിരന്തരം ഒരുക്കിക്കൊണ്ടിരിയ്ക്കുന്നു.
ബിർമിംഗ്ഹാം സിറ്റി കൗൺസിൽ ഫണ്ട് ചെയ്യുന്ന ‘ OVAL — Our Voice in Arts & Literature ‘ എന്ന , വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാസംഘടനകളുടെ മാതൃസംഘടനയിലെ പ്രമുഖ അംഗമാണ്. ലോകത്തിലെ തന്നെ അറിയപ്പെടുന്ന യു. കെയിലെ ഏറ്റവും ഉന്നതമായ, നാഷണൽ ആർട്സ് & കൾച്ചറൽ ഡെവലപ്മെന്റ് ഏജൻസിയായ ‘ആർട്സ് കൗൺസിൽ ഓഫ് ഇംഗ്ലണ്ടി ‘ ന്റെ ആർട്സ് പ്രോജക്ടുകൾ തുടർച്ചയായി ചെയ്തു വരുന്നു. ഈ പ്രോജക്ടുകളിലൂടെ മികവുറ്റ കലാകാരന്മാർക്കും കലാകാരികൾക്കും ദീക്ഷ അവസരങ്ങൾ നൽകുന്നു.
ദീക്ഷയുടെ ഡയറക്ടർ & ആർട്ടിസ്റ്റിക് ഡയറക്ടർ ആയ ആരതി അരുൺ 5 വയസ്സു മുതൽ ശാസ്ത്രീയ സംഗീതം , നൃത്തം അഭ്യസിച്ചു , തന്റെ സ്കൂൾ പഠനക്കാലത്ത് സ്കൂൾ യുവജനോത്സവവേദികളിലും മറ്റനേകം കലാവേദികളിലും സ്ഥിരം വിജയിയായിരുന്നു. ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, സെമിക്ലാസിക്കൽ എന്നിവയിൽ 150 -ൽ പരം സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഭാരതനാട്യം, മോഹിനിയാട്ടം, ഫോക് ഡാൻസ് എന്നിവയിൽ വർഷങ്ങളുടെ പരിശീലനം നേടിയ ആരതി, കഴിഞ്ഞ 7 വർഷമായി കുച്ചിപ്പുടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കണ്ടെംപററി ഡാൻസ്, ബോളിവുഡ് ഡാൻസ്, സൽസ എന്നിവയിൽ ഹ്രസ്വകാല പരിശീലനവും നേടിയിട്ടുണ്ട്.
കോറിയോഗ്രഫിയിൽ അതീവ താത്പര്യം പുലർത്തുന്ന ആരതി ദീക്ഷയുടെ ആർട്സ് പ്രോജക്ടുകളിലൂടെ കൂടുതൽ കോറിയോഗ്രഫി ചെയ്യുന്നു . ശാസ്ത്രീയ സംഗീതത്തിലും ലളിതസംഗീതത്തിലും ആരതിയുടെ ശിഷ്യരായി വളർന്ന് പ്രതിഭ തെളിയിച്ച നിരവധി കുരുന്നു പ്രതിഭകൾ യു കെയിലുണ്ട് . ആരതി അരുൺ ഇപ്പോഴും സംഗീതത്തിലും നൃത്തത്തിലും ഉപരിപഠനം നടത്തികൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ഐതിഹാസിക സംഗീതജ്ഞരിൽ നിന്നും സംഗീതത്തിൽ ശ്രീമതി. പ്രാർഥനാ സായി നരസിംഹന്റെ (ചെന്നൈ) ശിഷ്യത്വത്തോടൊപ്പം വിദ്വാൻ പ്രിൻസ് രാമവർമ്മ, സംഗീതമാമണി ‘ലളിതാശിവകുമാർ’ എന്നിവരുടെ മാസ്റ്റർ ക്ലാസ്സുകളിലും പഠിക്കുന്നു. മുൻകാല ഗുരുനാഥർ ശ്രീമതി . M. അജിതകുമാരി. MA. M. Phil (ഗാനപ്രവീണ), ശ്രീ. സ്വാതിതിരുനാൾ മ്യൂസിക് കോളേജ്, തിരുവനന്തപുരം, ജി രാധമ്മ, (മ്യൂസിക് ടീച്ചർ , വിമലഹൃദയ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ കൊല്ലം). കർണാടകസംഗീതത്തിലെ ആലാപനശൈലികളിൽ —- ‘മുസിരിബാനി’, ‘ആലത്തൂർ ബാനി’, ` ‘ഡി കെ പി ബാനി’ (ബാനി – style) എന്നിവയാണ് പ്രിയംകരമായി സ്വീകരിച്ചിട്ടുള്ളതും ഉപയോഗിക്കുന്നതും.
നൃത്തത്തിൽ പ്രശസ്തയായ ശ്രീമയി വെമ്പട്ടി ( കുച്ചിപ്പുടി ആർട്ട് അക്കാഡമി, ചെന്നൈ) ശിഷ്യയായിരിക്കുന്നതോടൊപ്പം ഡോ. പത്മാ സുബ്രഹ്മണ്യത്തിന്റെ പ്രഗല്ഭ ശിഷ്യയായ ഡോ.സുജാത മോഹൻ ( H O D of Nritya, M G R Janaki College, Chennai, Research Guide) ൽ നിന്നും ‘Karana Course’ പദ്മാ സുബ്രഹ്മണ്യത്തിന്റെ ‘കരണപ്രകരണ’ ത്തെ ആസ്പദമാക്കിയുള്ള കോഴ്സ് ചെയ്തുകൊണ്ടിരിയ്ക്കുന്നു. മുൻകാലഗുരുനാഥർ ശ്രീമതി. ലതികാ ശശികുമാർ, കലാക്ഷേത്ര ഹേമ സലൂജ ഗോമസ്, ശ്രീമതി. ചിത്രാ സുരേഷ് (പ്രണമ്യാ ആർട്സ്, യു. കെ).
ദീക്ഷയുടെ മറ്റൊരു ഡയറക്ടർ ആയ അലൻ ആന്റണി ഒരു യുവഗായകനും ഗാനരചയിതാവുമാണ് . ` നിന്നെത്തേടി ´ എന്ന 2021 –ൽ പുറത്തിറങ്ങിയ അലന്റെ മ്യൂസിക് ആൽബം സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു . അലന്റെ മാസ്മരികശബ്ദം യുവജനങ്ങൾക്കിടയിൽ പ്രസിദ്ധമാണ് . മലയാളം , തമിഴ് കമ്മ്യൂണിറ്റികളിൽ , വളരെയേറെ വേദികളിൽ പ്രശംസാർഹമായ ഗാനാലാപന ശൈലിയാണ് അലന്റേത്.
ദീക്ഷയുടെ മൂന്നാമത്തെ ഡയറക്ടർ ആയ ബ്രയൻ എബ്രഹാം (സെബാൻ ) മികച്ച ഗായകനും മ്യൂസിക് ഡയറക്ടറും , മ്യൂസിക് പ്രൊഡ്യൂസറും നടനും ആണ്. ഉച്ചസ്ഥായിയിലുള്ള ഗാനങ്ങൾ അനായാസമായി കൈകാര്യം ചെയ്യുവാൻ കഴിയും. ബ്രയൻ സംഗീതസംവിധാനം നിർവഹിച്ച ` Miles Apart ´ short film British Film Institute ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകശ്രദ്ധ നേടിയിട്ടുണ്ട്. കുറച്ചു പരസ്യങ്ങൾക്കും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. അലൻ ആന്റണി, ബ്രയൻ എബ്രഹാം എന്നിവർ `സെല്ലി ഹിൽസ് ´ എന്ന യൂത്ത് ബാൻഡിലെ അംഗങ്ങളുമാണ്. ഇരുവർക്കും സ്വന്തമായി ആരാധകവൃന്ദങ്ങളുണ്ട് . ഇരുവരും കലാരംഗത്ത് സജീവമായിരിക്കുന്നതോടൊപ്പം ദീക്ഷയുടെ ഡയറക്ടർമാരായി പല രീതിയിലുള്ള കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. യു. കെയിലെ പുതുതലമുറക്കാരിൽ, കലയോടുള്ള അർപ്പണബോധം, ആത്മാർഥത എന്നിവ കൊണ്ട് ഇവർ തികച്ചും വ്യത്യസ്തരായി നില കൊള്ളുന്നു.
2016 –ൽ ആണ് ആരതി അരുൺ ‘സമർപ്പണ’ യ്ക്ക് തുടക്കമിട്ടത്. 2019 വരെ എല്ലാ വർഷവും ‘സമർപ്പണ’ നടന്നു. ഇപ്പോൾ കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുടങ്ങുകയായി ദീക്ഷയുടെ ബാനറിൽ. സമർപ്പണയ്ക്ക് ഇത് അഞ്ചാമത്തെ വാർഷികമാണ്. മറ്റു പരിപാടികളിൽ നിന്നും സമർപ്പണയെ വ്യത്യസ്തമാക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. ഒന്ന് അതിന്റെ കലാമൂല്യം തന്നെ!
അനേകം വർഷങ്ങളായി സംഗീതം , നൃത്തം എന്നിവ പരിശീലിച്ച് പ്രാഗല്ഭ്യം നേടിയ, ഈ കലകളുടെ അധ്യാപകരായ ആർട്ടിസ്റ്റുകളാണ് (99%) സമർപ്പണയിലൂടെ നിങ്ങൾക്ക് മുന്നിൽ വരുന്നത്. ബാക്കി 1% ദീക്ഷയിലെ തിരഞ്ഞെടുക്കപ്പെട്ട ചില വിദ്യാർത്ഥികളും, വളർന്നു വരുന്ന, പ്രതിഭാധനരായ ആർട്ടിസ്റ്റുകളുമാണ്. മറ്റൊരു ആകർഷണം ആരതി അരുണിന്റെ മനോഹരമായ ‘artistic direction’ ആണ്. ഈ പരിപാടികൊണ്ട് തങ്ങൾക്ക് വ്യക്തമായ, കലാപരമായ ഉദേശ്യങ്ങൾ ഉണ്ടെന്ന് ദീക്ഷയുടെ ഡയറക്ടർമാർ പറയുന്നു. ഭാരതീയ കലകളുടെ അവതരണം വിപുലീകരിക്കുക, അവയുടെ ആസ്വാദനനിലവാരം ഉയർത്തുക എന്നിവയാണ് അവയിൽ ചിലത്. കലാസ്നേഹികളായ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുക എന്ന ഉദ്ദേശ്യവുമുള്ളതിനാൽ പരിപാടികളുടെ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ‘ദീക്ഷ’ തയ്യാറല്ല.
‘സമർപ്പണ’ – 2022 ലെ കലാകാരന്മാരുടെയും കലാകാരികളുടെയും കൂടുതൽ വിവരങ്ങൾ ഉടനെ ലഭ്യമാകും. വൈവിധ്യമാർന്നതും മനോഹരവുമായ ഒരു ‘കലാസന്ധ്യ’ യിൽ പങ്കെടുക്കുവാൻ താല്പര്യമുണ്ടെങ്കിൽ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. Samarpana link :–
സമർപ്പണയുടെ സ്പോൺസേഴ്സ് — Ample Mortgages, Radio Lime, Thattukada London എന്നിവരാണ് .
ദീക്ഷയുടെ സോഷ്യൽ മീഡിയാ ലിങ്കുകൾ:-
ഫെയ്സ് ബുക്ക് – Deekshaa
ഇൻസ്റ്റഗ്രാം – @ deekshaa arts. Youtube —
Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages