1 GBP = 107.78
breaking news

കാണികളെ ഇളക്കിമറിച്ച് ഡോർസെറ്റ് മലയാളി അസ്സോസിയേഷന്റെ ഇരുപതാം വാർഷികവും ഈസ്റ്റർ വിഷു ആഘോഷവും

കാണികളെ ഇളക്കിമറിച്ച് ഡോർസെറ്റ് മലയാളി അസ്സോസിയേഷന്റെ ഇരുപതാം വാർഷികവും ഈസ്റ്റർ വിഷു ആഘോഷവും

ഉല്ലാസ് ശങ്കരൻ

ഡോർസെറ്റ്: ഇക്കഴിഞ്ഞ ഏപ്രിൽ മാസം പതിനെട്ടാം തിയതി സെന്റ് എഡ്വേർഡ് സ്‌കൂളിൽ വച്ച് ഡോർസെറ്റ് മലയാളി അസ്സോസിയേഷന്റെ ഇരുപതാം വാർഷികവും ഈസ്റ്റർ വിഷു ആഘോഷവും നടത്തപ്പെട്ടു. വൈകിട്ട് 4:30 ഓടെ ഔദ്യോഗിക ചടങ്ങുകളോടെ പരിപാടികൾ ആരംഭിച്ചു. ബ്രിസ്റ്റോൾ ബ്രാഡ്‌ലിസ്റ്റൊക്ക് മേയർ ടോം ആദിത്യ, ബേസിംഗ്സ്റ്റോക് കൗൺസിലർ സജീഷ് ടോം, ഗായകൻ വില്യം ഐസക് തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. പ്രസിഡന്റ് റെമി ജോസഫ് അധ്യക്ഷത വഹിച്ച ഉദ്‌ഘാടന ചടങ്ങിൽ മറ്റു പ്രധാന കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

കൗൺസിലർ സജീഷ് ടോം, ഗായകൻ വില്യം ഐസക്, അസ്സോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ മേയർ ടോം ആദിത്യ വാർഷികാഘോഷങ്ങൾക്ക് തിരികൊളുത്തി. ഐഡിയ സ്റ്റാർ സിംഗർ മത്സരാര്ഥിയും ഗായകനും ഗിറ്റാറിസ്റ്റുമായ വില്യം ഐസക് കലാസന്ധ്യയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.

ദ്ര്യശ്യ ശ്രവ്യ സംവിധാനങ്ങളുടെ അകമ്പടിയോടെ നടന്ന കലാപരിപാടികൾ അതീവ ഹൃദ്യമായിരുന്നു. ഡി എം എയിലെ കലാപ്രതിഭകൾ അവതരിപ്പിച്ച സ്വാഗത നൃത്തവും, സംഘടനയുടെ നാളിതു വരെയുള്ള പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്കാരവും തികച്ചും വ്യത്യസ്തത പുലർത്തി. തുടർന്ന് കുരുന്നുകൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച നൃത്തങ്ങൾ, സാഹോദര്യത്തിന്റെയും വിശുദ്ധിയുടെയും ആഘോഷത്തിന്റെയും നന്മയുടെയും സന്ദേശം വിളിച്ചോതുന്ന ഈസ്റ്റർ വിഷു സ്കിറ്റ്, സമകാലിക സംഭവങ്ങളും തമാശകളും കോർത്തിണക്കിയ മറ്റു സ്‌കിറ്റുകൾ എന്നിവ സാങ്കേതിക മേന്മ കൊണ്ടും അവതരണം കൊണ്ടും അതീവ ഹൃദ്യമായി. ഡി എം എയിലെ കഴിവുറ്റ പ്രതിഭകളായ ബോബി അഗസ്റ്റിൻ, നിഷ സുനിൽ എന്നിവരാണ് സ്കിറ്റുകൾക്ക് രചനയും സംവിധാനവും നിർവ്വഹിച്ചത്.

തുടർന്ന് വില്യം ഐസക്, ആസാദ് ബാബു എന്നിവരുടെ ഗാനങ്ങൾ സദസ്സിനെ ഇളക്കി മറിച്ചു. രുചികരമായ ഭക്ഷണവും ആഘോഷപരിപാടികളുടെ ഭാഗമായിരുന്നു. രാത്രി പതിനൊന്നര മണിയോടെ കലാപരിപാടികൾക്ക് തിരശീല വീണു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more