1 GBP = 129.97
breaking news

യുകെ മലയാളികളുടെ പിതാവ് കെ.യു കുര്യൻ നിര്യാതനായി…

യുകെ മലയാളികളുടെ പിതാവ് കെ.യു കുര്യൻ നിര്യാതനായി…

യു കെ മലയാളികളുടെ പിതാവ് ഹോമിയോ റിട്ടയേർഡ് ഫാർമസിസ്റ്റ് കുഴിമറ്റം കുളത്തുങ്കൽ കെ.യു.തര്യൻ (കുട്ടപ്പൻ -84) നിര്യാതനായി. ഭാര്യ മൂലവട്ടം വലിയവീട്ടിൽ പറമ്പിൽ മറിയാമ്മ. മക്കൾ ടിറ്റി തര്യൻ, ടിനി ഷാജൻ. മരുമക്കൾ ഷാജൻ വർഗീസ് ചെങ്ങഴശേരിൽ (ഓതറ), ആശ ടിറ്റി (നെടിയുഴത്തിൽ, മുണ്ടിയെരുമ) (എല്ലാവരും യുകെ).

സംസ്കാര ശുശ്രൂഷകൾ നാളെ തിങ്കൾ (18/4/22) 12PM ന് ഭവനത്തിൽ നിന്നും ആരംഭിച്ച് കുഴിമറ്റം സെൻ്റ്. ജോർജ്‌ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ,  യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ,  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more