1 GBP = 129.97
breaking news

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി എബിൻ ബേബിയുടെ പിതാവ് നാട്ടിൽ നിര്യാതനായി…

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി എബിൻ ബേബിയുടെ പിതാവ് നാട്ടിൽ നിര്യാതനായി…

സ്റ്റാഫ്‌ഫോഡ്ഷെയർ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി  എബിൻ ബേബിയുടെ പിതാവ്  ബേബി പൗലോസ് (69) ഹൃദയാഘാതം  മൂലം നിര്യാതനായി. പാമ്പാക്കുട പഞ്ചായത്തിൽ പുന്നത്തറയിൽ (കുരുട്ടാമ്പുറം) കുടുംബാംഗമാണ് പരേതൻ. സൂസി ബേബി (ഭാര്യ) മക്കൾ എബിൻ ബേബി ( സ്റ്റോക്ക് ) ബിബിൻ ബേബി, അനിത എബിൻ (മരുമകൾ).

സംസ്കാര ശുശ്രൂഷകൾ ഇന്ന് 13-04-2022 (ബുധൻ) രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് പിറമാടം സെയിന്റ് ജോൺസ് ബെത്‌ലെഹെം യാക്കോബായ പള്ളിയിൽ സംസ്കരിച്ചു.

പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബൈജു തോമസ്, എസ്. എം.എ പ്രസിഡൻ്റ് കെ.പി.വിജി, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻറ് ബെന്നി പോൾ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ,  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more