1 GBP = 105.49
breaking news

ഭീമമായ ടോള്‍ പിരിവ്; പന്നിയങ്കര ടോള്‍ പ്ലാസയില്‍ സമരം

ഭീമമായ ടോള്‍ പിരിവ്; പന്നിയങ്കര ടോള്‍ പ്ലാസയില്‍ സമരം

പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ അനിശ്ചിതകാല സമരവുമായി സ്വകാര്യ ബസുടമകളും ജീവിനക്കാരും. സ്വകാര്യ ബസില്‍ നിന്നും ഭീമമായ തുക ടോളായി ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. ടോള്‍ പിന്‍വലക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് സ്വകാര്യബസുടമകളും ജീവനക്കാരും റിലേ നിരാഹാര സമരവുമായി ഇന്നു മുതല്‍ മുന്നോട്ട് പോകുന്നത്. പി.പി.സുമോദ് എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു. കരാര്‍ കമ്പിനി ഒരുതരത്തിലുമുള്ള അനുരഞ്ജനത്തിനും തയാറാകുന്നില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

നാളെ മുതല്‍ പാലക്കാട് തൃശൂര്‍ റൂട്ടിലുള്ള സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാനുള്ള തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന് സമരസമിതി നേതാവ് ടി.ഗോപിനാഥ് പറഞ്ഞു.

10,540 രൂപയാണ് 50 തവണ കടന്ന് പോകാന്‍ സ്വകാര്യ ബസുകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുന്നത്. പ്രതിമാസം 30000 ത്തില്‍ അധികം രൂപ ടോള്‍ നല്‍കേണ്ടി വരും. ഇത് നല്‍കി സര്‍വീസ് തുടരാന്‍ കഴിയില്ലെന്ന നിലപാടാണ് ബസ് ഉടമകള്‍ക്ക്. ഈ സാഹചര്യത്തിലാണ് നാളെ മുതല്‍ സര്‍വീസ് നിര്‍ത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more