1 GBP = 129.97
breaking news

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ (FOP)   സംഘടിപ്പിക്കുന്ന ബാഡ്മിൻ്റൺ ടൂർണമെൻറ് മെയ് 28ന്….

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ (FOP)   സംഘടിപ്പിക്കുന്ന ബാഡ്മിൻ്റൺ ടൂർണമെൻറ് മെയ് 28ന്….

ജോൺസൺ കളപ്പുരയ്ക്കൽ

ആവേശകരമായ  മലയാളി ബാഡ്മിൻ്റൺ  ടൂർണമെൻറിന് പ്രസ്റ്റൺ വേദിയാവുന്നു. കോവിഡ്  മഹാമാരി മൂലം യു കെ യിലെ  മലയാളി സമൂഹത്തിന്  നഷ്ടപ്പെട്ട പൊതുജീവിതത്തിൻറെ  താളക്രമങ്ങൾ  ആവേശത്തോടെ തിരിച്ച് പിടിക്കാനുള്ള  തയ്യാറെടുപ്പിലാണ്   യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ  ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ  മലയാളി  അസോസിയേഷൻ.

 യുകെയിലെ മലയാളി ബാഡ്മിൻറൺ ടീമുകളെ  മാത്രം പങ്കെടുപ്പിച്ചു കൊണ്ട്  നടത്തുന്ന  ടൂർണമെന്റിന്   വേദിയാവുന്നത്  പ്രസ്റ്റൺ കോളജ് ക്യാമ്പസ്  ആണ്. 28/05/22 ശനിയാഴ്ച രാവിലെ 9 മുതൽ  6 വരെയാണ്  മൽസരം.   ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ  എവർ റോളിങ്ങ് ട്രാഫിയും  £501  ഒന്നാം സമ്മാനവും £301 രണ്ടാം സമ്മാനവും £101, £51 യഥാക്രമം  മൂന്നും നാലും സമ്മാനവും നൽകുന്നതായിരിക്കും.

ടൂർണമെൻറിൻ്റ് വിജയത്തിനായി  സിന്നി ജേക്കബ്   ബിജു  മൈക്കിൾ ബിജു സൈമൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു.

രജിസ്ട്രേഷനായി താഴെ പറയുന്നവരെ ബന്ധപ്പെടുകയോ, ബാർ കോഡ്  സ്കാൻ ചെയ്തോ  രജിസ്റ്റർ ചെയ്യാവുന്നതാണ്:-

Biju Simon – 07891590901,

Sinny Jacob – 07414449497,

Biju Michael – 07446893614.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more