1 GBP = 129.97
breaking news

ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ  ഓൾഡ്ഹാം മ്യൂസിക് നൈറ്റ് ശനിയാഴ്ച; യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും….

ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ  ഓൾഡ്ഹാം മ്യൂസിക് നൈറ്റ് ശനിയാഴ്ച; യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും….

ഓൾഡ്ഹാം മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നാളെ ശനിയാഴ്ച (19/3/22)
ഇംഗ്ലണ്ടിലേക്കു പുതുതായി കടന്നുവന്ന കലാകാരന്മാർക്ക് വേദിയൊരുക്കുവാൻ സംഘടിപ്പിച്ചിരിക്കുന്ന  ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള   ഓൾഡ്ഹാം മ്യൂസിക് നൈറ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

അലൈഡ് മോർട്ടഗേജ് സർവീസസ് സ്പോൺസർ ചെയ്യുന്ന ഈ സംഗീത സന്ധ്യ യുക്മയുടെ ദേശീയ ജനറൽ സെക്രട്ടറി ശ്രീ. അലക്സ് വർഗീസ് ഉൽഘാടനം നിർവഹിക്കും. ചടങ്ങിൽ ഓൾഡ്ഹാം മലയാളി അസോസിയേഷൻ പ്രസിഡണ്ട് ശ്രീ. ബെന്നി ജോസഫ് അദ്ധ്യക്ഷത വഹിക്കും. സംഗീത സന്ധ്യയിൽ പങ്കെടുക്കുന്ന കലാകാരന്മാർക്കുള്ള സമ്മാനങ്ങൾ മുൻ പ്രസിഡണ്ടും യുക്മ ജനറൽ കൗൺസിൽ അംഗവുമായ ശ്രീ. ഷാജി വരാക്കുടി വിതരണം ചെയ്യുന്നതാണ്. അസോസിയേഷൻ സെക്രട്ടറി അഖിൽ ജോസ്, കൾചറൽ സെക്രട്ടറി ജോബിന ജോർജ് തുടങ്ങിയവർ ഉൾപ്പെടുന്ന കമ്മിറ്റി കലാപരിപാടികൾക്ക് നേതൃത്വം നൽകും. 

മാർച്ച്മാസം 19 ശനിയാഴ്ച പരിപാടി നടക്കുന്നത് ഓൾഡ്‌ഹാമിലെ റീഫോം ക്ലബ്ബിലെ ആഡിറ്റോറിയത്തിലാണ്. വൈകുന്നേരം 5  മണിക്ക് ആരംഭിക്കുന്ന  കലാവിരുന്നിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ അവരുടെ പേരുകൾ അസോസിയേഷൻ സെക്രട്ടറി അഖിൽ ജോസിനെ (07552 243710) ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. 
ഡിന്നർ ഉൾപ്പെടെ കേവലം 5 പൗണ്ട് മാത്രമാണ് ടിക്കറ്റ് ചാർജ്.എല്ലാ സംഗീതപ്രേമികളെയും ഈ സംഗീത സന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

ബെന്നി ജോസഫ് – 07737928536   അഖിൽ ജോസ് – 07552243710

പരിപാടി നടക്കുന്ന ഹാളിൻ്റെ വിലാസം:

ഓൾഡ്‌ഹാം റീഫോം ക്ലബ് മിഡിൽട്ടൺ റോഡ്, 

ഓൾഡ്ഹാം

OL9 0LG

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more