എക്സിറ്റർ മലയാളി അസ്സോസിയേഷന് നവ നേതൃത്വം; റിനി ജോണി പ്രസിഡന്റ്, ജോയി ജോൺ സെക്രട്ടറി, ബിജോയി വറുഗീസ് ട്രഷറർ….
Mar 05, 2022
വിനു ചന്ദ്രൻ (പി.ആർ.ഒ) എക്സിറ്റർ മലയാളികളുടെ കലാ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിലും ,ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും ജാതിമതഭേദമന്യേ 2006 മുതൽ ചേർന്നുനിന്നു പ്രവർത്തിക്കുന്ന എക്സിറ്റർ മലയാളീ അസോസിയേഷന്റെ 2022-2023 കാലയളവിലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചു തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങളുടെ ആദ്യ മീറ്റിങ്ങിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ചെയർമാൻ ശ്രീ. മോഹൻകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ഇമയുടെ ചരിത്രത്തിലാദ്യമായി വനിതാ പ്രസിഡന്റായി ശ്രീമതി. റിനി ജോണിയെ ഐക്യകണ്ഠന തിരഞ്ഞെടുത്തു. സെക്രെട്ടറിയായി ജോയി ജോണിനെയും, ട്രഷറർ ആയി ബിജോയ് വറുഗീസിനെയും, സോജ് ജയപ്രകാശിനെ വൈസ് പ്രസിഡെന്റായും, ബിജോ തോമസിനെയും, ഡിറ്റ ജ്യൂവലിനെയും ജോയിന്റ് സെക്രെട്ടറിമാരായും, വിനു ചന്ദ്രനെ PRO ആയും തിരഞ്ഞെടുത്തു.
ഇമയുടെ എല്ലാ പ്രോഗ്രാമുകളുടെയും സുഖമമായ നടത്തിപ്പിലേക്കായി സിജോ ജേക്കബ്, ബിജോ തോമസ്, സാബു എബ്രഹാം, ജോർജ്ജ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഹോസ്പിറ്റാലിറ്റി കോർഡിനേറ്ററുമാരെയും , കുട്ടികളിലെയും മുതിർന്നവരിലേയും കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനും ഒപ്പം കലാപരിപാടികളുടെ നടത്തിപ്പിലേക്കുമായി ജോബി തോമസ്, ഡിറ്റ ജ്യൂവൽ, ജെസ്റ്റീന മിഥുൻ, മെർലിൻ ആൻ റെജി എന്നിവരുൾപ്പെട്ട പ്രോഗ്രാം കോർഡിനേറ്റർമാരെയും തിരഞ്ഞെടുക്കുകയുണ്ടായി. ഇൻക്ലൂസിവ് എക്സിറ്റർ (IE) ഡയറക്ടർ ബോർഡ് മെമ്പറും, എക്സിറ്റർ കമ്മ്യൂണിറ്റി ടുഗെതെർ (ECT) റെപ്പുമായ റോബി വർഗീസിനേയും കൂടാതെ സാബു എബ്രഹാം, ജോബി തോമസ് എന്നിവരെ UKKMA പ്രതിനിധികളായും നാമനിർദ്ദേശം ചെയ്തു.
കോവ്ഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കും നിയന്ത്രണങ്ങൾക്കും ഇടയിൽ ചുരുങ്ങിയ സമയപരിധിയിൽ നിന്നുകൊണ്ട് ഓൺലൈനിലൂടെ വിവിധ കലാമത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കുകയും ഒപ്പം തന്നെ ജനോപകാര പ്രവർത്തനങ്ങളും, ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി ഇമയുടെ പ്രവർത്തനങ്ങളെ ശക്തമാക്കിയ പഴയ ഭരണസമിതിക്കു നന്ദി നേരുകയും പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ ശക്തവും സുഖമവുമാക്കുന്നതിനൊപ്പം എക്സിറ്ററിലും സമീപ പ്രദേശങ്ങളിലും പുതുതായി വന്നെത്തിയിരുക്കുന്നവരെ ഇമയുടെ അംഗങ്ങളാക്കുവാനും, ആവശ്യമായ സഹായങ്ങൾ നൽകുവാനും തീരുമാനമെടുത്തു .
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages