1 GBP = 129.99
breaking news

ലിവർപൂളിൽ ക്നാനായ കാത്തലിക് മിഷൻ ഉദ്ഘാടനവും തിരുനാളും  ഇന്ന്… 

ലിവർപൂളിൽ ക്നാനായ കാത്തലിക് മിഷൻ ഉദ്ഘാടനവും തിരുനാളും  ഇന്ന്… 

ലിവർപൂൾ:- ലിവർപൂൾ സെൻറ് പയസ് X ക്നാനായ കാത്തലിക് മിഷൻ സ്ഥാപനവും ഇടവക മധ്യസ്ഥനായ വിശുദ്ധ പത്താം പീയൂസിൻ്റെ തിരുനാളും  ഇന്ന് ശനിയാഴ്ച ( 5/3/22) ആഘോഷമായി കൊണ്ടാടുന്നു. ലിവർപൂൾ, പ്രെസ്റ്റൻ, ബ്ലാക്ബേൺ, ബ്ലാക്പൂൾ, വിറാൾ & ചെസ്റ്റർ  പ്രദേശങ്ങളിലുള്ള ക്നാനായ മക്കളുടെ ചിരകാല അഭിലാഷമായ മിഷൻ സ്ഥാപനം, 1911- ൽ ക്നാനായക്കാർക്ക് മാത്രമായി ഒരു രൂപത സ്ഥാപിച്ചു നൽകിയ വിശുദ്ധ പത്താം പീയൂസിൻറെ നാമധേയത്തിലാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.

രാവിലെ 10 മണിക്ക് കൊടിയേറ്റത്തോടെ തിരുനാളിന് തുടക്കം കുറിക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനേയുംലിവർപൂൾ ആർച്ച് ബിഷപ്പ്  മോസ്റ്റ്  റവ. മാൽക്കം മക്ക് മഹാൻ പിതാവിനേയും  മറ്റ് വൈദികരേയും ദേവാലയത്തിലേക്ക് ഇടവകാംഗങ്ങൾ സ്വീകരിച്ചാനയിക്കുന്നതോടെ തിരുനാൾ കുർബാനക്ക് തുടക്കം കുറിക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ വികാരി ജനറാളും ഇടവക വികാരിയുമായ മോൺസിഞ്ഞോർ സജി മലയിൽ പുത്തർപുരയിൽ വിശിഷ്ടാതിഥികൾക്കും മറ്റെല്ലാവർക്കും സ്വാഗതം ആശംസിക്കും. തുടർന്ന് നടക്കുന്ന ഭക്തിസാന്ദ്രമായ പൊന്തിഫിക്കൽ തിരുനാൾ  കുർബാനയിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ  മുഖ്യകാർമികനായിരിക്കും.  യുകെയിൽ അങ്ങോളമിങ്ങോളമുള്ള മറ്റ് മിഷനുകളിലെ വൈദികർ സഹ കാർമികർ ആയിരിക്കും. കുർബാനമധ്യേ ലിവർപൂൾ ആർച്ച് ബിഷപ്പ്  മോസ്റ്റ്  റവ: മാൽക്കം മക്ക് മഹാൻ  തിരുനാൾ സന്ദേശം നൽകി മിഷൻ ഉദ്ഘാടനം നിർവഹിക്കും.

ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം സ്നേഹവിരുന്നും മതബോധന വാർഷികവും ഇടവകദിനവും കുട്ടികളുടെയും മാതാപിതാക്കളുടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെ കൊണ്ടാടുന്നു. മുൻ മിഷൻ ഡയറക്ടർ ഫാദർ ജോസ് തേക്ക്നിൽക്കുന്നതിൽ  ആശംസ പ്രഭാഷണം നടത്തും. പരിപാടികളുടെ വിജയത്തിനായി പാരിഷ് കൗൺസിൽ അംഗങ്ങളുടെയും വേദപാഠ അധ്യാപകരുടെയും ഗായക സംഘത്തിൻറെ യും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു പ്രവർത്തിച്ചുവരുന്നു.

ഈ പുണ്യ ദിനത്തിൽ ഇടവക അംഗങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരുവാൻ  എല്ലാവരെയും കുടുംബസമേതം  ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ മോൺസിഞ്ഞോർ റവ ഫാ. സജി മലയിൽ പുത്തൻപുരയിൽ, കൈക്കാരന്മാരായ മോൾസി ഫിലിപ്പ്, ബേബി ജോസഫ്,  സജി തോമസ് എന്നിവർ അറിയിച്ചു.

തിരുനാൾ നടക്കുന്ന പള്ളിയുടെ അഡ്രസ്സ്:-

St. Luke Catholic Church,

147 Shaw Ln, Prescot, 

L35 5AT

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more