- പ്രളയത്തിൽ കാണാതായവരിൽ 105 ഇന്ത്യക്കാരും; ആകെ 384 യാത്രക്കാർ, പ്രാഥമിക പട്ടിക പുറത്തുവിട്ട് നേപ്പാൾ ടൂറിസം ബോർഡ്
- വടക്കൻ നേപ്പാളിൽ മിന്നൽ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, മരണസംഖ്യ 95 ആയി, നിരവധി പേരെ കാണാനില്ല
- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
ക്ലൈമാക്സ് ട്വിസ്റ്റുമായി രാജസ്ഥാൻ റോയൽസ്
- Mar 02, 2022
ലേലത്തിൽ സമർത്ഥമായി ഇടപെട്ട ടീമുകളിലൊന്നാണ് രാജസ്ഥാൻ റോയൽസ്. സഞ്ജു, ബട്ലർ, യശസ്വി എന്നിവരെ നിലനിർത്തിയ രാജസ്ഥാന് കഴിഞ്ഞ സീസണുകളിലെ വിടവുകൾ കൃത്യമായി മനസ്സിലാക്കി അവിടേക്ക് റീപ്ലേസ്മെൻ്റുകൾ നടത്താൻ സാധിച്ചു. സ്കൗട്ട് കണ്ടെത്തലായ ചേതൻ സക്കരിയയെ വിട്ടുകൊടുക്കേണ്ടിവന്നത് തിരിച്ചടിയാണെകിലും ചില മികച്ച വാങ്ങലുകൾ രാജസ്ഥാൻ നടത്തിയിട്ടുണ്ട്. അവസാന റൗണ്ടിൽ റസ്സി വാൻഡർ ഡസ്സൻ, ജിമ്മി നീഷം, ഡാരിൽ മിച്ചൽ എന്നീ താരങ്ങളെ ചുളുവിലക്ക് ടീമിലെത്തിച്ച രാജസ്ഥാൻ ശ്രദ്ധാപൂർവമാണ് കരുക്കൾ നീക്കിയത്.
ട്രെൻ്റ് ബോൾട്ട്, റസ്സി വാൻഡർ ഡസ്സൻ, ഷിംറോൺ ഹെട്മെയർ, യുസ്വേന്ദ്ര ചഹാൽ, ആർ അശ്വിൻ, ദേവ്ദത്ത് പടിക്കൽ, നതാൻ കോൾട്ടർനൈൽ എന്നിവരാണ് രാജസ്ഥാൻ സ്വന്തമാക്കിവരിൽ ശ്രദ്ധേയ താരങ്ങൾ. കഴിഞ്ഞ രണ്ട് സീസണിൽ മുംബൈക്കായി അവിസ്മരണീയ പ്രകടനം നടത്തിയ ശേഷമാണ് ട്രെൻ്റ് ബോൾട്ട് രാജസ്ഥാനിലേക്ക് വരുന്നത്. യുഎഇയിലെ ട്രാക്കുകളിൽ അതിഗംഭീര പ്രകടനം നടത്തിയ ബോൾട്ട് ഇന്ത്യൻ പിച്ചുകളിൽ അത്ര എഫക്ടീവായില്ലെങ്കിലും മികച്ച പ്രകടനങ്ങൾ തന്നെയാണ് നടത്തിയത്. കഴിഞ്ഞ സീസണുകൾ രാജസ്ഥാന് ഇല്ലാതിരുന്ന വിദേശ എലീറ്റ് പേസർ ബോൾട്ടിലൂടെ നികത്തപ്പെട്ടു. 62 ഐപിഎൽ മത്സരങ്ങൾ കളിച്ച ബോൾട്ട് 8.4 എക്കോണമിയിൽ 76 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 44 രാജ്യാന്തര ടി-20കളിൽ നിന്ന് 8.13 എക്കോണമിയിൽ 62 വിക്കറ്റുകളും ബോൾട്ട് സ്വന്തമാക്കി. ഈ പ്രകടനം തുടരാനായാൽ സഞ്ജുവിനും സംഘത്തിനും ഇത്തവണ പ്രതീക്ഷ വെക്കാം. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ബോൾട്ടിനായി ബാംഗ്ലൂരും മുംബൈയും ശ്രമിച്ചെങ്കിലും 8 കോടി രൂപയ്ക്ക് രാജസ്ഥാൻ തന്നെ ബോൾട്ടിനെ ലേലം കൊണ്ടു.
റസ്സി വാൻഡർ ഡസ്സൻ്റെ ശേഷിയെന്തെന്നത് ഐപിഎൽ ടീമുകൾ കൃത്യമായി മനസ്സിലാക്കിയിട്ടില്ലാത്ത കാര്യമാണ്. ഏകദിനത്തിൽ 74.53 ഉം ടി-20യിൽ 38.88 ഉം ആണ് ഡസ്സൻ്റെ ശരാശരി. വിശ്വസിക്കാവുന്ന ടോപ്പ് ഓർഡർ താരം. നാലോ അഞ്ചോ നമ്പറിലിറങ്ങി സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശാൻ ഡസ്സനു സാധിക്കും. ഇന്നിംഗ്സ് കെട്ടിപ്പടുക്കാനും സ്ലോഗ് ഓവറുകളിൽ തകർത്തടിക്കാനും കഴിയുന്ന താരം. ഐപിഎലിൽ കളിച്ചിട്ടില്ലെന്നത് പ്രധാനപ്പെട്ട കാര്യമാണ്. എങ്കിലും കഴിഞ്ഞ സീസണുകളിൽ ടീമിൽ ഇല്ലാതിരുന്ന മധ്യനിരയിലെ വിശ്വസ്തനായ വിദേശ താരം ഡസ്സനിൽ ഭദ്രമാണ്. 34 രാജ്യാന്തര ടി-20കളിൽ നിന്ന് 131 സ്ട്രൈക്ക് റേറ്റിൽ 933 റൺസാണ് ഡസ്സൻ നേടിയിട്ടുള്ളത്. അടിസ്ഥാന വിലയായ വെറും ഒരു കോടി രൂപയ്ക്കാണ് ഡസ്സനെ രാജസ്ഥാൻ ലേലം കൊണ്ടത്.
എട്ടരക്കോടി രൂപയ്ക്കാണ് ഹെട്മെയറെ രാജസ്ഥാൻ സ്വന്തമാക്കിയത്. മറ്റേത് വിൻഡീസ് താരത്തെയും പോലെ അനായാസം ബൗണ്ടറി ക്ലിയർ ചെയ്യാനുള്ള കഴിവാണ് ഷിംറോൺ ഹെട്മെയറുടെ കഴിവ്. ഫിനിഷർ റോളീൽ പെർഫക്ട് ഫിറ്റ്. ഫിനിഷർ റോൾ ആയതുകൊണ്ട് തന്നെ സ്ഥിരത കുറവാവാം. എങ്കിലും അവസാന ഓവറുകളിൽ ഇംപാക്ട്ഫുൾ ഇന്നിംഗ്സുകളിലൂടെ കളിയുടെ ഗതി മാറ്റിമറിക്കാൻ കഴിയുന്ന താരമാണ്. കഴിഞ്ഞ സീസണുകളിൽ ഡൽഹിയുടെ മികച്ച പ്രകടനങ്ങൾക്ക് പിന്നിൽ ഹെട്മെയറുടെ പങ്ക് ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. കഴിഞ്ഞ സീസണുകളിൽ രാജസ്ഥാന് ഫിനിഷർ റോളിലും എസ്റ്റാബ്ലിഷ്ഡ് ആയ ഒരു താരം ഉണ്ടായിരുന്നില്ല. അതിനുള്ള ഉത്തരമാണ് ഹെട്മെയർ. 31 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 151 സ്ട്രൈക്ക് റേറ്റിൽ 517 റൺസാണ് ഹെട്മെയറുടെ സമ്പാദ്യം. 42 രാജ്യാന്തര ടി-20കൾ കളിച്ച താരം 118 സ്ട്രൈക്ക് റേറ്റിൽ 666 റൺസും നേടി. ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ഡൽഹി വാശിയോടെ ലേലം വിളിച്ചെങ്കിലും രാജസ്ഥാൻ വിട്ടുകൊടുത്തില്ല.
പുരുഷ ടി-20യിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരമാണ് യുസ്വേന്ദ്ര ചഹാൽ. ചഹാലിനായി രാജസ്ഥാൻ ആറരക്കോടി രൂപ മുടക്കി. എല്ലായ്പ്പോഴും വിക്കറ്റിനായി ശ്രമിക്കുന്ന താരം. രാജ്യാന്തര ക്രിക്കറ്റിലും ഐപിഎലിലും മത്സരപരിചയം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിരയിൽ സ്ഥിരതയോടെ പ്രകടനം നടത്തിവന്ന താരം. പോയ വർഷത്തെ മോശം പ്രകടനങ്ങളിൽ വിലയിരുത്തി ചഹാലിനെ ഒരു തവണ പോലും ലേലം വിളിക്കാതിരുന്ന ബാംഗ്ലൂർ അത്ഭുതപ്പെടുത്തി. 114 ഐപിഎൽ മത്സരങ്ങളും 54 രാജ്യാന്തര മത്സരങ്ങളും കളിച്ച ചഹാൽ യഥാക്രമം 7.6, 8.2 എക്കോണമിയിൽ 139, 68 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഫോമൗട്ടല്ലെങ്കിൽ ചഹാൽ രാജസ്ഥാന് നേട്ടമുണ്ടാക്കിക്കൊടുക്കുമെന്നുറപ്പ്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ഡൽഹിയും മുംബൈയും ഹൈദരാബാദുമാണ് രാജസ്ഥാനു വെല്ലുവിളി ഉയർത്തിയത്.
ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബ്രെയിനായ ആർ അശ്വിനു വേണ്ടി രാജസ്ഥാൻ ചെലവഴിച്ചത് 5 കോടി രൂപയാണ്. തന്ത്രശാലിയായ ക്രിക്കറ്റർ എന്നതിലുപരി ടീം സ്ട്രാറ്റജിയിൽ നിർണായക സ്വാധീനം ചെലുത്തുന്ന താരം. ക്യാപ്റ്റൻസി പരിചയം. രാജ്യാന്തര തലത്തിലും ഐപിഎലിലും വർഷങ്ങൾ നീണ്ട മത്സര പരിചയം. എല്ലായ്പ്പോഴും ടീമിനു വേണ്ടി ക്വാളിറ്റി പ്രകടനങ്ങൾ നടത്തുന്ന താരം. ചഹാൽ-അശ്വിൻ സഖ്യം രാജസ്ഥാൻ്റെ ബൗളിംഗ് കോർ ആവും. 167 ഐപിഎൽ മത്സരങ്ങൾ കളിച്ച അശ്വിൻ 6.91 എക്കോണമിയിൽ നേടിയത് 145 വിക്കറ്റ്. രാജ്യാന്തര ടി-20യിൽ 6.8 എക്കോണമിയിൽ 61 വിക്കറ്റുകളും അശ്വിൻ നേടി. കഴിഞ്ഞ സീസണിൽ തങ്ങൾക്കായി കളിച്ച അശ്വിനെ നിലനിർത്താൻ ഡൽഹി ശ്രമിച്ചെങ്കിലും രാജസ്ഥാൻ വിട്ടുകൊടുത്തില്ല.
കഴിഞ്ഞ രണ്ട് സീസണുകളായി ആർസിബിയിലും ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കായും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന താരമാണ് ദേവ്ദത്ത്. പവർപ്ലേയ്ക്ക് ശേഷം സ്ട്രൈക്ക് റേറ്റ് കുറയുന്നത് ഒരു തിരിച്ചടിയാണെങ്കിലും ആദ്യ 6 ഓവറുകളിൽ അനായാസം സ്കോർ ചെയ്യാൻ കഴിയുന്ന താരമാണ് ദേവ്ദത്ത്. 29 ഐപിഎൽ മത്സരങ്ങൾ കളിച്ച ദേവ്ദത്ത് 125 സ്ട്രൈക്ക് റേറ്റിൽ 884 റൺസാണ് നേടിയിട്ടുള്ളത്. 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ദേവ്ദത്തിനായി ബാംഗ്ലൂരും ചെന്നൈയും മുംബൈയും ശ്രമിച്ചെങ്കിലും 7.75 കോടി രൂപ മുടക്കി രാജസ്ഥാൻ തന്നെ യുവ ഓപ്പണറെ സ്വന്തമാക്കുകയായിരുന്നു.
നതാൻ കോൾട്ടർനൈൽ വളരെ നിശബ്ദമായി പ്രകടനം നടത്തുന്ന താരമാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ മുംബൈ ഇന്ത്യൻസിൽ കളിച്ച താരത്തെ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കി. ഇംപാക്ട്ഫുൾ താരമല്ലെന്ന് തോന്നുമ്പോഴും വേരിയേഷനുകളിലൂടെ വിക്കറ്റ് വീഴ്ത്തുന്ന താരമാണ് കോൾട്ടർനൈൽ. 38 ഐപിഎൽ മത്സരങ്ങൾ കളിച്ച കോൾട്ടർനൈൽ 7.5 എക്കോണമിയിൽ 48 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 28 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 8.3 എക്കോണമിയിൽ 34 വിക്കറ്റുകളും താരം സ്വന്തമാക്കി. വാലറ്റത്ത് ഭേദപ്പെട്ട ബാറ്റർ കൂടിയാണ് താരം.
ഹിറ്റ് ദ ഡെക്ക് വിക്കറ്റ് ബൗളറായ പ്രസിദ്ധ് കൃഷ്ണയും മികച്ച വാങ്ങലാണെങ്കിലും ഇന്ത്യൻ പിച്ചുകളിൽ എങ്ങനെ കളിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്. സമീപകാല പ്രകടനം ഒരു പോസിറ്റീവ് ഘടകമാണെങ്കിലും ഐപിഎലിൽ 9നു മുകളിൽ എക്കോണമിയുള്ള പ്രസിദ്ധ് എത്രത്തോളം മികച്ചുനിൽക്കുമെന്ന് കാണേണ്ടതുണ്ട്.
ജിമ്മി നീഷം, ഡാരിൽ മിച്ചൽ, ഒബേദ് മക്കോയ്, കുൽദീപ് യാദവ്, റിയൻ പരഗ്, ധ്രുവ് ജൂറൽ, കരുൺ നായർ തുടങ്ങി മികച്ച താരങ്ങൾ കൂടി ഉൾപ്പെട്ട ടീമാണ് രാജസ്ഥാൻ. പക്ഷേ, 4 വിദേശ താരങ്ങളെന്ന നിബന്ധന രാജസ്ഥാനു തിരിച്ചടിയാണ്. ജോസ് ബട്ലർ, ട്രെൻ്റ് ബോൾട്ട് എന്നിവർ ടീമിൽ സ്ഥിരമാവുമ്പോൾ നീഷം, ഹെട്മെയർ, മിച്ചൽ, കോൾട്ടർനൈൽ, ഡസ്സൻ എന്നീ മികച്ച താരങ്ങളിൽ രണ്ട് പേരേ ടീമിലെത്തൂ. അതിലൊരു സ്ഥാനം ഹെട്മെയർ തന്നെ ആയേക്കും. അങ്ങനെയാണെങ്കിലും മികച്ച രണ്ട് വിദേശ താരങ്ങൾ ബെഞ്ചിലിരിക്കും. ഇതോടൊപ്പം കഴിഞ്ഞ സീസണിൽ നിലനിർത്തിയ യശസ്വിയും ബട്ലറും ഉള്ളപ്പോൾ മറ്റൊരു മികച്ച, യുവ ഓപ്പണറായ ദേവ്ദത്ത് ഏത് പൊസിഷനിൽ ഇറങ്ങുമെന്നത് ചോദ്യ ചിഹ്നമാണ്. യശസ്വി ഓപ്പൺ ചെയ്ത് ദേവ്ദത്ത് മൂന്നാം നമ്പറിലാവുമെന്നാണ് സൂചനയെങ്കിലും സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിൽ നിന്ന് സഞ്ജുവിനെ മാറ്റുന്നത് തിരിച്ചടിയാവുമോ എന്ന് കണ്ടറിയണം.
Latest News:

പ്രളയത്തിൽ കാണാതായവരിൽ 105 ഇന്ത്യക്കാരും; ആകെ 384 യാത്രക്കാർ, പ്രാഥമിക പട്ടിക പുറത്തുവിട്ട് നേപ്പാൾ ...
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ 105 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 384 യാത്ര...World
വടക്കൻ നേപ്പാളിൽ മിന്നൽ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, മരണസംഖ്യ 95 ആയി, നിരവധി പേരെ കാണാനില്ല
കാഠ്മണ്ഡു: നേപ്പാളിൽ തിബത്ത് അതിർത്തിക്കു സമീപം വൻ മിന്നൽ പ്രളയം. റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത...World
എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages