- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
ബിഷപ്പ് ഫാ.സാജു മുതലാളിയ്ക്ക് യുക്മയുടെ ആദരം; യുക്മ ദേശീയ കലാമേള – 2021 ന് നെടുമുടി വേണു നഗറിൽ ഉജ്ജ്വല പരിസമാപ്തി; വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു….
- Feb 23, 2022
അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ ജനറൽ സെക്രട്ടറി)
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് കൊടിയിറങ്ങി. ബർമിംങ്ഹാമിലെ നെടുമുടി വേണു നഗറിൽ ലഫ്ബറോ ബിഷപ്പ് ഫാ സാജു മുതലാളി മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടത്തിയ ഹൃദ്യമായ പ്രസംഗത്തിൽ ജന്മനാടിനെയും മറ്റും പരാമർശിച്ച് അദ്ദേഹം സദസ്സിനെ കൈയ്യിലെടുത്തു. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ച യുക്മ നേതൃത്വത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. വേദിയിൽ ബിഷപ്പ് സാജു മുതലാളി യുക്മയുടെ ആദരം ഏറ്റുവാങ്ങി. പ്രസിഡൻ്റ് മനോജ് കുമാർ പിള്ളയാണ് പൊന്നാടയണിയിച്ച് യുക്മയുടെ ആദരം നൽകിയത്. ചടങ്ങിൽ വച്ച് യുക്മ ദേശീയ കലാമേളയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ പങ്കെടുത്തു. പ്രശസ്ത നർത്തകിയും ടി വി അവതാരകയുമായ അനുശ്രീ. എസ്. നായർ പരിപാടികളുടെ അവതാരകയായിരുന്നു. യുക്മ ദേശീയ കലാമേളയുടെ സൗന്ദര്യം ഒട്ടും ചോർന്നു പോകാതെ തുടർച്ചയായി പന്ത്രണ്ടാമത് കലാമേളയുടെ ചാമ്പ്യൻപട്ടം യുക്മ ദേശീയ അദ്ധ്യക്ഷൻ മനോജ്കുമാർ പിള്ള പ്രതിനിധാനം ചെയ്യുന്നതും യുക്മയുടെ ഏറ്റവും വലിയ റീജിയനുമായ സൗത്ത് ഈസ്റ്റ് റീജിയൻ കരസ്ഥമാക്കി. കെ.ജെ.സെബാസ്റ്റ്യൻ കണ്ണംകുളം മെമ്മോറിയൽ എവർറോളിംഗ് ട്രോഫി മുൻ വർഷത്തെ ചാമ്പ്യൻമാരായ മിഡ്ലാൻഡ്സ് റീജിയണിൽ നിന്നും തിരിച്ചുപിടിച്ചു. 80 പോയിൻ്റുമായി സൗത്ത് ഈസ്റ്റ് റീജിയൻ 73 പോയിൻ്റ് നേടി സൗത്ത് വെസ്റ്റ് റീജിയനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചാമ്പ്യൻപട്ടം കരസ്ഥമാക്കിയത്. യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻറണി എബ്രഹാം, സ്ഥാപക പ്രസിഡൻറ് വർഗീസ് ജോൺ, മുൻ ട്രഷറർ ഷാജി തോമസ്, സാസ്കാരിക വേദി രക്ഷാധികാരി സി.എ.ജോസഫ്, റീജിയൻ ജോയിൻ്റ് ട്രഷറർ വരുൺ ജോൺ തുടങ്ങിയവർ വിജയത്തിന് ചുക്കാൻ പിടിച്ചു. യുക്മ സ്ഥാപക പ്രസിഡൻ്റ് വർഗീസ് ജോൺ അദ്ദേഹത്തിൻ്റെ പിതാവിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ജോൺ കലവാണി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയാണ് സൗത്ത് വെസ്റ്റ് റീജിയൻ കരസ്ഥമാക്കിയത്. 70 പോയിൻ്റ് നേടിയ ഈസ്റ്റ് ആംഗ്ലിയ റീജിയണനാണ് മൂന്നാം സ്ഥാനം.
അസോസിയേഷനുകളുടെ ചാമ്പ്യൻപട്ടം വിൽഷെയർ മലയാളി അസോസിയേഷൻ കരസ്ഥമാക്കി. മൈക്കൾ കുര്യൻ തൻ്റെ ഭാര്യാപിതാവിൻ്റെ പേരിൽ ഏർപ്പെടുത്തിയ വർക്കി പാമ്പക്കൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയാണ് 41 പോയിൻ്റുമായി വിൽഷെയർ മലയാളി അസോസിയേഷൻ കരസ്ഥമാക്കിയത്. മുൻ യുക്മ പ്രസിഡൻ്റ് വിജി. കെ.പി. തൻ്റെ പിതാവിൻ്റെ ഓർമക്കായി ഏർപ്പെടുത്തിയ കെ.എം പൈലി മെമ്മോറിയൽ എവർറോളിംഗ് ട്രോഫി 32 പോയിൻ്റുമായി രണ്ടാം സ്ഥാനത്തെത്തിയ ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ (ലൂക്ക) നാണ്. 21 പോയിൻ്റ് നേടിയ ഈസ്റ്റ് യോർക് ഷെയർ കൾച്ചറൽ അസാേസിയേഷൻ മൂന്നാം സ്ഥാനം നേടി.


നിവേദ്യ സുനിൽകുമാർ കലാതിലകം; വൈഭവ് ബിബിൻ കലാപ്രതിഭ:-

കോവിഡ് നിയന്ത്രണങ്ങൾ മൂലം തുടർച്ചയായ രണ്ടാം വർഷവും നടന്ന യുക്മ ദേശീയ വെർച്വൽ കലാമേളയിൽ കെ.സി ഡബ്ളിയു. ക്രോയ്ഡോണിലെ നിവേദ്യ സുനിൽ കുമാർ കലാതിലകവും, ഡോർസെറ്റ് മലയാളി അസോസിയേഷനിലെ വൈഭവ് ബിബിൻ കലാപ്രതിഭ പട്ടവും കരസ്ഥമാക്കി. സിനിമാറ്റിക് ഡാൻസ്, ഇംഗ്ലീഷ് പ്രസംഗം, സോളോ സോംഗ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും സബ് ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പും നിവേദ്യ നേടി. മലയാളം പ്രസംഗം ഒന്നാം സമ്മാനവും, സിനിമാറ്റിക് ഡാൻസ് രണ്ടാംസ്ഥാനവും നേടിയാണ് വൈഭവ് കലാപ്രതിഭയായത്.
നാട്യ മയൂരം – ഭാഷാ കേസരി

മൺമറഞ്ഞ യുക്മയുടെ സ്ഥാപക നേതാക്കൻമാരിലൊരാളായ എബ്രഹാം വരമണ്ണിൽ ജോർജ് (അപ്പിച്ചായൻ) ൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ മകൻ സുജിത്ത് എബ്രഹാം ഏർപ്പെടുത്തിയ ഭാഷാ കേസരി പുരസ്കാരം സാലിസ്ബറി മലയാളി അസോസിയേഷനിലെ അനു ടിബിൻ കരസ്ഥമാക്കി.
യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയൻ മുൻ പ്രസിഡൻ്റും സമാരാധ്യനും പ്രിയങ്കരനുമായിരുന്ന വേർപിരിഞ്ഞു പോയ രഞ്ജിത്ത് കുമാറിൻ്റെ (രഞ്ജിത്ത് ചേട്ടൻ) പേരിൽ അദ്ദേഹത്തിൻ്റെ കുടുബം ഏർപ്പെടുത്തിയ പുരസ്കാരം നാട്യമയൂരം പുരസ്കാരം വോക്കിംഗ് മലയാളി അസോസിയേഷനിലെ അഖില അജിത്താണ് നേടിയത്.
വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയവർ:-

കിഡ്സ് വിഭാഗത്തിൽ മൂന്ന് കുട്ടികളാണ് ചാമ്പ്യൻഷിപ്പ് പങ്കിട്ടെടുത്തത്. ജാൻവി.ജെ. നായർ (വിൽഷെയർ മലയാളി അസോസിയേഷൻ), നേത്ര നവീൻ (സി.കെ.സി കവൻട്രി), ടിയാ പ്രിൻസ് (നോർവിച്ച് മലയാളി അസോസിയേഷൻ) എന്നിവരാണ് കിഡ്സ് വിഭാഗം ചാമ്പ്യൻമാർ. സബ് ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് കലാതിലകം കൂടിയ നിവേദ്യ സുനിൽകുമാറും, ജൂനിയർ വിഭാഗത്തിൽ ലൂട്ടൺ കേരളൈറ്റ്സ് അസോസിയേഷനിലെ ഈവ് ഐലിൻ ജോസഫും, സീനിയർ വിഭാഗത്തിൽ നാട്യമയൂരം അഖില അജിത്തും ചാമ്പ്യൻമാരായി.

പന്ത്രണ്ടാമത് യുക്മ കലാമേളക്ക് കൊടിയിറങ്ങിയപ്പോൾ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ കലാമേളയുടെ ചുമതല വഹിച്ചിരുന്നത് വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോയും, ജോയിൻറ് സെക്രട്ടറി സാജൻ സത്യനുമാണ്. യുക്മ കലാമേളയുടെ ബാക്ക് ഓഫീസ് ചുമതല വഹിച്ചിരുന്നത് ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബൈജു തോമസ്, യുക്മ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ എന്നിവരാണ്. യുക്മ കലാമേളയുടെ രജിസ്ട്രേഷൻ മുതൽ അവസാന ഫലപ്രഖ്യാപനം വരെയുള്ള കാര്യങ്ങൾ ഏറ്റവും എളുപ്പവും സുതാര്യവുമാക്കിയിരിക്കുന്നത് പ്രത്യേകം സോഫ്റ്റ് വെയർ ഉയോഗിച്ചാണ്. യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ മുൻ സെക്രട്ടറി കൂടിയായ ജോസ്.പി.എം ൻ്റെ ഉടമസ്ഥതതയിലുള്ള JMP സോഫ്റ്റ് വെയർ എന്ന സ്ഥാപനമാണ് ഇക്കാര്യങ്ങൾ എളുപ്പമാക്കിയിരിക്കുന്നത്. JMP സോഫ്റ്റ് വെയറിനും നന്ദി അറിയിക്കുന്നു.

യുക്മ ദേശീയ കലാമേളയുടെ കുറ്റമറ്റതായ വിധി നിർണയം നടത്തി യുക്മയെ സഹായിച്ച വിധികർത്താക്കൾക്കും നന്ദി അറിയിക്കുന്നു. യുക്മ കലാമേളയിലെ സമ്മാനങ്ങൾ നേരിട്ട് വാങ്ങാൻ സാധിക്കാത്തവർക്ക് പിന്നീട് എത്തിച്ച് നൽകുന്നതാണ്.
യുക്മ കലാമേള സ്പോൺസർ ചെയ്ത അലൈഡ് ഫിനാൻഷ്യൽ സർവീസ്, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്സ്, മുത്തൂറ്റ് ഗ്രൂപ്പ്, എൻവിർട്സ് കൺസൽട്ടൻസി ലിമിറ്റഡ്, എന്നീ സ്ഥാപനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു.
യുക്മ കലണ്ടർ 2022 പ്രകാശനം ചെയ്തു:-

യുക്മ കലണ്ടർ 2022 പ്രകാശനം യുക്മ ദേശീയ ഭാരവാഹികളുടെ മഹനീയ സാന്നിധ്യത്തിൽ ബിഷപ്പ് ഫാ. സാജു മുതലാളി നിർവ്വഹിച്ചു. വളരെ മനോഹരമായി മൾട്ടികളറിൽ അച്ചടിച്ച 2022-ലെ കലണ്ടർ നാട്ടിൽ അച്ചടിച്ച് ഇവിടെ എത്തിക്കുകയായിരുന്നു. യുക്മ കഴിഞ്ഞ വർഷം സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്ത എല്ലാവരുടേയും ഫോട്ടോകൾ കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കലണ്ടറിൽ ഓരോ മാസത്തിലും കെടുത്തിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് അലൈഡ് ഫിനാൻസ് സ്പോൺസർ ചെയ്തിരിക്കുന്ന യുക്മ യു – ഫോർച്യൂൺ സമ്മാനം കരസ്ഥമാക്കാവുന്നതാണ്. കോവിഡ് മൂലം കണ്ടെയ്നറുകൾ എത്തിച്ചേരാൻ താമസിച്ചതിനാലാണ് കലണ്ടറുകൾ കുറച്ച് വൈകിയത്. 25000 യുക്മ കലണ്ടറുകളാണ് അച്ചടിച്ച് വിതരണത്തിനെത്തിച്ചിരിക്കുന്നത്. കലണ്ടറുകൾ യുകെയിലെമ്പാടുമുള്ള പ്രദേശിക അംഗ അസോസിയേഷനുകളിലും, അംഗ അസോസിയേഷൻ ഇല്ലാത്ത മറ്റിടങ്ങളിലും എത്തിച്ചിട്ടുണ്ട്. ഇനിയും കലണ്ടറുകൾ ആവശ്യമുള്ളവർ കലണ്ടറിൻ്റെ അച്ചടിയുടെയും വിതരണത്തിൻ്റെയും ചുമതല വഹിക്കുന്ന ടിറ്റോ തോമസ് (07723956930), സലീനാ സജീവ് (07507519459) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

കലണ്ടർ അച്ചടിക്കുന്നതിന് സ്പോൺസർ ചെയ്തിതിരിക്കുന്നത് അലൈഡ് മോർട്ഗേജ് സർവ്വീസസ്, മുത്തൂറ്റ് ഗ്രൂപ്പ്, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്സ്, എൻവെർടിസ് കൺസൽട്ടൻസി ലിമിറ്റഡ്, ടൂർ ഡിസൈനേഴ്സ് (യുകെ) ലിമിറ്റഡ്, ട്യൂട്ടർ വേവ്സ്, സീകോം സർവ്വീസ് (അക്കൗണ്ടൻസി) ലിമിറ്റഡ്, വിശ്വാസ് ഫുഡ്സ് എന്നീ സ്ഥാപനങ്ങളാണ്. പ്രസ്തുത സ്ഥാപനങ്ങളോടുമുള്ള നന്ദി അറിയിക്കുന്നു.
അനശ്വര കലാകാരൻ നെടുമുടി വേണു നഗറിൽ നടന്ന യുക്മ ദേശീയ വെർച്വൽ കലാമേള – 2021 വൻ വിജയമാക്കിത്തീർത്ത എല്ലാവരോടും യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് നന്ദി രേഖപ്പെടുത്തി.






Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages