1 GBP = 110.50
breaking news

ഗവര്‍ണര്‍ സംഘപരിവാര്‍ ഏജന്റ്; ഗവര്‍ണര്‍ക്ക് കീഴടങ്ങിയ സര്‍ക്കാര്‍ പൊതുഭരണ സെക്രട്ടറിയുടെ തല വെള്ളിത്തളികയില്‍ വച്ച് നല്‍കി ; പ്രതിപക്ഷ നേതാവ്

ഗവര്‍ണര്‍ സംഘപരിവാര്‍ ഏജന്റ്; ഗവര്‍ണര്‍ക്ക് കീഴടങ്ങിയ സര്‍ക്കാര്‍ പൊതുഭരണ സെക്രട്ടറിയുടെ തല വെള്ളിത്തളികയില്‍ വച്ച് നല്‍കി ; പ്രതിപക്ഷ നേതാവ്

തിരുവനന്തരപുരം: സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയും ഒത്താശ ചെയ്യുകയുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ .

കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ നിയമനത്തിന് ഗവര്‍ണര്‍ കൂട്ടുനിന്നു. കേരളത്തില്‍ അഴിമതിക്ക് കളമൊരുക്കുന്ന ലോകായുക്ത ഓര്‍ഡിനന്‍സിലും ഗവര്‍ണര്‍ ഒപ്പുവച്ചു. ഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കണമെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരുമായി ഗൂഢാലോചന നടത്തിയ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുകയായിരുരുന്നു അദ്ദേഹം പറഞ്ഞു.

നിയമസഭ ചേരാന്‍ തീരുമാനിക്കുന്നതിന്റെ തലേദിവസം ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ഗവര്‍ണര്‍, ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും ഏജന്റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സംഘപരിവാര്‍ താല്‍പര്യങ്ങളാണ് ഗവര്‍ണര്‍ സംരക്ഷിക്കുന്നത്. രാജ്ഭവനില്‍ ആദ്യമായി ബി.ജെ.പി സംസ്ഥാന നേതാവിനെ നിയമിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയും സര്‍ക്കാര്‍ അതിന് കൂട്ടു നില്‍ക്കുകയും ചെയ്തു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകളാണെന്ന പ്രതിപക്ഷം ആക്ഷേപം ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more