1 GBP = 110.09

വാവ സുരേഷ് ഓര്‍മശക്തിയും, സംസാരശേഷിയും പൂര്‍ണമായി വീണ്ടെടുത്തു; ഐസിയുവില്‍ നിന്ന് മാറ്റി

വാവ സുരേഷ് ഓര്‍മശക്തിയും, സംസാരശേഷിയും പൂര്‍ണമായി വീണ്ടെടുത്തു; ഐസിയുവില്‍ നിന്ന് മാറ്റി

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ഓര്‍മശക്തിയും സംസാരശേഷിയും പൂര്‍ണമായി വീണ്ടെടുത്തു. ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടായതായും ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയതായും മെഡിക്കല്‍ ബുള്ളറ്റിന്‍.
വാവ സുരേഷ് കിടക്കയില്‍ എഴുന്നേറ്റിരിക്കുകയും എല്ലാ കാര്യങ്ങളും ഓര്‍മ്മിച്ച് പറയുകയും ചെയ്യുന്നുണ്ടെന്ന് ഡോക്ടേഴ്സ് പറഞ്ഞിരുന്നു. നല്ല രീതിയില്‍ സംസാരിക്കുന്നുണ്ട്. ഇന്നുമുതല്‍ ലഘുഭക്ഷണങ്ങള്‍ നല്‍കിത്തുടങ്ങി.

ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്പിനെ രാവിലെ മുതല്‍ കണ്ടുവെങ്കിലും നാട്ടുകാര്‍ക്ക് പിടികൂടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. കാല്‍ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വാവ സുരേഷിനെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ ആന്റി വെനം നല്‍കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more