1 GBP = 129.99
breaking news

എം.എം.സി.എ കരാട്ടേ ക്ലാസ്സുകൾ നാളെ  ശനിയാഴ്ച മുതൽ പുനരാരംഭിക്കുന്നു…

എം.എം.സി.എ കരാട്ടേ ക്ലാസ്സുകൾ നാളെ  ശനിയാഴ്ച മുതൽ പുനരാരംഭിക്കുന്നു…

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ(എം.എം.സി.എ) യുടെ ആഭിമുഖ്യത്തിൽ 2017 മുതൽ വിഥിൻഷോയിൽ നടന്നു വന്നിരുന്ന കരാട്ടേ ക്ലാസ്സകൾ  ഒരിടവേളക്കുശേഷം പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനംമൂലം നിയന്ത്രണങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് തൽക്കാലത്തേക്ക് കരാട്ടേ ക്ലാസ്സുകൾ നിർത്തലാക്കിയത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചതോടെ കരാട്ടേ ക്ലാസ്സുകൾ പുനരാരംഭിക്കാൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. നാളെ ശനിയാഴ്ച (5/2/22) രാവിലെ 9.30 മുതലാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്. കരാട്ടേ ക്ലാസ്സുകൾ നയിക്കുന്നത് ഇൻസ്ട്രക്ടർ സെൻസായ് പയസ് മാത്യുവാണ്.

എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 AM മുതൽ 11AMവരെയാണ് ക്ലാസ്സുകൾ നടക്കുന്നത്. വിഥിൻഷോ പാർക്കിന് സമീപം നോർത്തേൻ മൂറിലെ സെൻ്റ് എയ്ഡൻസ് സെൻ്ററിൽ ആയിരിക്കും ക്ലാസ്സുകൾ നടക്കുന്നതെന്ന് പ്രസിഡൻ്റ് ആഷൻ പോൾ അറിയിച്ചു.

കരാട്ടേ ക്ലാസ്സുകളിൽ പങ്കെടുക്കുവാൻ ഏവരേയും ക്ഷണിക്കുന്നതായി  സെക്രട്ടറി ജയൻ ജോൺ അറിയിക്കുന്നു.

കരാട്ടേ പഠിക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്നവരുമായി ബന്ധപ്പെടുക :-
ആൻസൺ സ്റ്റീഫൻ – 07793233313

അലക്സ് വർഗ്ഗീസ്    – 07985641921

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more