1 GBP = 113.53
breaking news

ശ്രേയാസ് അയ്യരിനായി ബാംഗ്ലൂർ 20 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്’; വെളിപ്പെടുത്തലുമായി മുൻ ദേശീയ താരം

ശ്രേയാസ് അയ്യരിനായി ബാംഗ്ലൂർ 20 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്’; വെളിപ്പെടുത്തലുമായി മുൻ ദേശീയ താരം

ഐപിഎൽ മെഗാ ലേലത്തിൽ ശ്രേയാസ് അയ്യരിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കുമെന്ന വെളിപ്പെടുത്തലുമായി മുൻ ദേശീയ താരം ആകാശ് ചോപ്ര. ശ്രേയാസിനായി ബാംഗ്ലൂർ 20 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും ലേലത്തിൽ ഏറ്റവുമധികം തുക ലഭിക്കുക ശ്രേയാസിനാവുമെന്നും ചോപ്ര പറയുന്നു.

രണ്ട് ഫാഞ്ചൈസികൾ താത്പര്യം പ്രകടിപ്പിച്ചിട്ടും സൂപ്പർ താരം ക്രിസ് ഗെയ്ൽ ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. താരം മുൻപ് കളിച്ചിട്ടുള്ള രണ്ട് ഫ്രാഞ്ചൈസികളാണ് ഗെയിലിൽ താത്പര്യം പ്രകടിപ്പിച്ചത്. എന്നാൽ, ലേലത്തിൽ പങ്കെടുക്കാനില്ല എന്ന തീരുമാനത്തിൽ ഗെയ്ൽ ഉറച്ചുനിൽക്കുകയായിരുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിംഗ്സ് എന്നീ മൂന്ന് ടീമുകളിലായി 142 മത്സരങ്ങളാണ് ഐപിഎലിൽ ഗെയ്ൽ കളിച്ചത്. 39.72 ശരാശരിയിൽ 4965 റൺസ് ആണ് ഗെയ്‌ൽ നേടിയിട്ടുള്ളത്. ആറ് സെഞ്ചുറിയും 31 അർധ സെഞ്ചുറിയും താരത്തിന് ഐപിഎലിൽ ഉണ്ട്.

അതേസമയം, മെഗാ ലേലത്തിനുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് 590 താരങ്ങളാണ്. മലയാളി താരം എസ് ശ്രീശാന്തും ഷോർട്ട് ലിസ്റ്റിൽ ഇടം നേടി. ഈ താരങ്ങളെല്ലാം ലേലത്തിൽ ഉണ്ടാവും. 10 മാർക്കീ താരങ്ങളാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ളത്. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 2 കോടിയിൽ 48 താരങ്ങൾ ഉൾപ്പെട്ടു. ഈ മാസം 12, 13 തീയതികളിൽ ബെംഗളൂരുവിൽ വച്ചാണ് മെഗാ ലേലം. ഇക്കൊല്ലം മുതൽ പുതിയ രണ്ട് ടീമുകൾ അടക്കം 10 ടീമുകളാണ് ഐപിഎലിൽ മത്സരിക്കുക.

370 ഇന്ത്യൻ താരങ്ങളും 220 വിദേശ താരങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി അടിസ്ഥാന വിലയുള്ള 34 താരങ്ങളും പട്ടികയിലുണ്ട്. ആർ അശ്വിൻ, പാറ്റ് കമ്മിൻസ്, ക്വിൻ്റൺ ഡികോക്ക്, ട്രെൻ്റ് ബോൾട്ട്, ശിഖർ ധവാൻ, ഫാഫ് ഡുപ്ലൈ, ശ്രേയാസ് അയ്യർ, കഗീസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാർണർ എന്നിവർ മാർക്കീ താരങ്ങളാണ്. ശ്രീശാന്ത് അടക്കം 13 കേരള താരങ്ങളും ഷോർട്ട് ലിസ്റ്റിലുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more