1 GBP = 129.93
breaking news

നാല് ഭവനരഹിതർക്ക് ഭവനനങ്ങളൊരുക്കാൻ മാൻവെട്ടം സെൻ്റ്.ജോർജ് പള്ളിയോടൊപ്പം ഇംഗ്ലണ്ടിലെ അച്ചായൻമാരും….

നാല് ഭവനരഹിതർക്ക് ഭവനനങ്ങളൊരുക്കാൻ മാൻവെട്ടം സെൻ്റ്.ജോർജ് പള്ളിയോടൊപ്പം ഇംഗ്ലണ്ടിലെ അച്ചായൻമാരും….

മാൻവെട്ടം സെൻ്റ് ജോർജ് പള്ളിയുടെ നേതൃത്വത്തിൽ സ്ഥലവും വീടും ഇല്ലാത്തവർക്കായി നാല് ഭവനങ്ങൾ ഒരുങ്ങുന്നു. യുകെയിലെ പ്രമുഖ ഫെയ്സ് ബുക്ക് കൂട്ടായ്മയായ ഇംഗ്ലണ്ടിലെ അച്ചായൻമാർ ഗ്രൂപ്പും ഈ ചാരിറ്റി സംരംഭത്തിന് പിന്തുണയേകുന്നു. ഇംഗ്ലണ്ടിലെ അച്ചായൻമാർ ഫെയ്സ് ബുക്ക് ഗ്രൂപ്പിൻ്റെ അഡ്മിൻ റോയ് ജോസഫാണ് ഗോ ഫണ്ട് റെയ്സ് വഴി ധനസമാഹരണത്തിന് നേതൃത്വം നൽകുന്നത്. യുകെയിലെ എല്ലാ സുമനസുകളുടെയും സഹായ സഹകരണങ്ങൾ ഭവന നിർമാണത്തിന് ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

ഭവന നിർമ്മാണത്തിന് സംഭാവന ചെയ്യുവാൻ താല്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക.

നാല് വീടുകളുടെ കല്ലിടൽ മാൻവെട്ടം സെൻ്റ് ജോർജ് പള്ളി വികാരി റവ.ഫാ ഡോ. സൈറസ് വേലംപറമ്പിൽ നിർവ്വഹിച്ചു. ഫാ.ജെയിംസ് ചൊവ്വേലിക്കുടിയിൽ, കുര്യൻ ജോസഫ് മുതുകാട്ടുപറമ്പിൽ, ഗ്രേസി പോൾ, കെ.ജെ പോൾ കരിക്കാമുകളേൽ, സി എം ജോർജ് വടക്കേ കാലായിൽ, പീറ്റർ ജോസഫ് വിരുത്തിയിൽ, കെ.സി മാത്യുയു കരിനാട് എന്നിവർ പങ്കെടുത്തു.

നാല് വീടുകൾക്കായി രണ്ടു വശത്തും റോഡ് സൗകര്യമുള്ള 16 സെൻ്റ് സ്ഥലം നൽകുകയും രെു വീട് നിർമിച്ചു നൽകുകയും ചെയ്യുന്നത് മാൻവെട്ടം അജിത്ത് വുഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ കുര്യൻ ജോസഫ് മുതുകാട്ടുപറമ്പിൽ ആണ്. മൂന്ന് വീടുകൾ പാലാ രൂപതാ ഹോം പ്രോജക്ടിൻ്റെയും മാൻവെട്ടം ഇടവകാംഗങ്ങളുടേയും മറ്റ് സാമൂഹ്യ പ്രസ്ഥാനങ്ങളുടേയും സഹകരണത്തോടെയാണ് നിർമ്മിക്കുന്നതെന്ന് വികാരി ഫാ.ഡോ.സൈറസ് വേലംപറമ്പിൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more