1 GBP = 110.75
breaking news

സീറോ മലബാർ സഭ കുർബാന ഏകീകരണം ; അന്തിമ തീരുമാനം ഉടനെന്ന് നേതൃത്വം

സീറോ മലബാർ സഭ കുർബാന ഏകീകരണം ; അന്തിമ തീരുമാനം ഉടനെന്ന് നേതൃത്വം

സീറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കും. ജനാഭിമുഖ കുർബാന അനുവദിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക ഉപവാസ സമരം നടത്തും. സമ്മർദ്ദത്തിന് വഴങ്ങി കുർബാന ഏകീകരണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധം തുടരുന്ന വൈദികർ.

ഒരു അതിരൂപതയ്ക്ക് മാത്രമായി പ്രത്യേക ഇളവ് നൽകാനാകില്ലെന്ന് നേരത്തെ സിനഡ് വിമതപക്ഷത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതിഷേധം തുടരുന്ന വൈദികർ പുതിയ സമര പരിപാടികൾ പ്രഖ്യാപിക്കും.

അതേസമയം സീറോ മലബാർ സഭയിലെ കുർബാന ഏകീകരണം എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പാക്കാത്തതിൽ മെത്രാപ്പൊലീത്തൻ വികാരിമാർ ആന്റണി കരിയിലിന് വത്തിക്കാൻ മുന്നറിയിപ്പ് നൽകിയിരുന്നു . എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനയ്ക്ക് സമയപരിധിയില്ലാതെ ഇളവ് നൽകിയത് ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കി വത്തിക്കാൻ കത്തയച്ചു. സിനഡ് തീരുമാനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെങ്കിൽ അതിന് സിനഡ് പരിഹാരം കണ്ടെത്തും. സമയപരിധിയില്ലാതെ ഇളവ് അനുവദിക്കാൻ മെത്രാന് അധികാരമില്ല. ഇളവ് അധികാരത്തെക്കുറിച്ച് കഴിഞ്ഞ നവംബർ ഇരുപത്തിയാറിന് നൽകിയ കത്ത് തെറ്റായി വ്യാഖ്യാനിച്ചുവെന്നും വത്തിക്കാന്റെ കത്തിൽ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more