1 GBP = 110.74
breaking news

ഗ്ലോസ്റ്ററിന് സമീപമുണ്ടായ കാറപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം…

ഗ്ലോസ്റ്ററിന് സമീപമുണ്ടായ കാറപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം…

ഇന്ന് രാവിലെ ഗ്ലോസ്റ്ററിന് സമീപം ചെൽറ്റൻഹാമിലെ റൗണ്ട് എബൗട്ടിലുണ്ടായ കാറപകടത്തിൽ രണ്ട് പേർ മരിച്ചു.  എറണാകുളം മൂവാറ്റുപുഴയ്ക്ക് സമീപം കുന്നയ്ക്കാൽ സ്വദേശി  ബിൻസ് രാജൻ (32), കൊല്ലം സ്വദേശി അർച്ചന നിർമ്മൽ എന്നിവരാണ് ദുരന്തത്തിൽ അകപ്പെട്ടത്.

അപകട സ്ഥലത്ത് തന്നെ ബിൻസ് രാജൻ മരണമടഞ്ഞു എന്നാണ് അറിയുന്നത്. ഭാര്യ അനഖയും കുട്ടിയും ഓക്സ്ഫോർഡ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കൂടെയുണ്ടായിരുന്ന അർച്ചനയെ ബ്രിസ്റ്റോൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർച്ചന കൊല്ലം സ്വദേശിയാണ്. ഭർത്താവ് നിർമ്മൽ രമേഷ് പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലാണ് ബിൻസ് രാജൻ ഭാര്യ അനഖയും  രെു വയസുള്ള കുട്ടിയുമൊത്ത് യുകെയിലെത്തിയത്. ലൂട്ടൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിനായി അനഖ കുടുംബമൊന്നിച്ച് എത്തിയത്. ലൂട്ടണിൽ നിന്നും രാവിലെ ഗ്ലോസ്റ്റർ കാണുവാനായി പുറപ്പെട്ടതായിരുന്നു രണ്ട് കുടുംബാംഗങ്ങൾ. തിരികെ ഓക്സ്ഫോർഡിൽ  ബിൻസിൻ്റെ സുഹൃത്തിൻ്റെ അടുത്ത് എത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

രണ്ടു പേരുടേയും മരണത്തിൽ യുക്മ നേതൃത്വം അതിയായ ദുഃഖം രേഖപ്പെടുത്തി.  മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾക്കായി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു വരുന്നതായി യുക്മ ഭാരവാഹികൾ അറിയിച്ചു. ബിൻസ് രാജനും, അർച്ചനയ്ക്കും യുക്മയുടെ ആദരാഞ്ജലികൾ!!!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more