മെർത്തറിൽ നവ മലയാളി സംഘടന മെർത്തർ മലയാളി കൾച്ചറൽ അസോസിയേഷൻ രൂപീകൃതമായി…
Jan 16, 2022
സൗത്ത് വെയിൽസിൽ കാർഡിഫിന് അടുത്ത് മെർത്തർ( Merthyr Tydfil ) എന്ന പ്രദേശത്ത് എഴുപതിൽ പരം കുടുംബങ്ങൾ കൂടിച്ചേർന്ന് MMCA (MERTHYR MALAYALI CULTURAL ASSOCIATION) എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. പുതിയതായി രൂപം കൊണ്ട മെർത്തർ മലയാളി സംഘടനയെ കുറിച്ച് എടുത്തു പറയാനുള്ള ഒരു കാര്യം എന്തെന്നാൽ ഇവർ Merthyr ൽ വന്നിട്ട് ഒട്ടും വൈകാതെ തന്നെ, വളരെ പെട്ടെന്ന് ഒരു വലിയ കൂട്ടായ്മയ്ക്ക് രൂപം കൊടുക്കാൻ സാധിച്ചെങ്കിൽ അത് ഒരു വലിയ ഐക്യത്തിൻറെയും കോഡിനേഷൻറെയും ലക്ഷണമായി കാണാൻ നമുക്ക് സാധിക്കും. ഈ സംഘടനയെ മുന്നോട്ട് നയിക്കാൻ അനുഭവസമ്പത്തുള്ള ഒരാൾ തന്നെ വേണം എന്ന് നിർബന്ധം ഉള്ളതുകൊണ്ട് കമ്മിറ്റി ഐക്യകണ്ഠേന പ്രസിഡണ്ട് ആയിട്ട് Mr.വർഗീസ് തളിയനെ തിരഞ്ഞെടുത്തു . പ്രിയപ്പെട്ട പ്രസിഡണ്ട് Varghese Thaliyan നെ ക്കുറിച്ച് പറഞ്ഞാൽ യുകെയിൽ നീണ്ട പതിനാറു വർഷങ്ങളിൽ ഏറെ ജീവിച്ച അനുഭവസമ്പത്തു കൊണ്ടും, സംഘടനാപാടവം കൊണ്ടും മികച്ച ഒരു പ്രസിഡണ്ടിനെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നതിനാൽ ഇവർ ഏറെ അഭിമാനിക്കുന്നു വെന്ന് ഒരു സംശയം ഇല്ലാതെ പറയാൻ സാധിക്കും. അതിനോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാൻ ഊർജ്ജസ്വലനായ സെക്രട്ടറി ലിജിൻ ജോർജും, അദ്ദേഹത്തിൻറെ സംഘടനാ പാടവവും ഈ സംഘടനയെ കൂടുതൽ കരുത്തുറ്റതാക്കുവാൻ ഉപകരിക്കുമെന്ന് നിസ്സംശയം പറയാൻ സാധിക്കും . ഇവരോടൊപ്പം പ്രവർത്തിക്കുവാൻ ആയിട്ട് ക്യാഷ്യർ ജോജിൻ തോമസും, വൈസ് പ്രസിഡണ്ട് ശ്രീജ കുമരേശനും, ജോയിൻറ് സെക്രട്ടറി മാത്യൂസ് സേവ്യർ,
കൂടാതെ മറ്റു കമ്മിറ്റി അംഗങ്ങളായ * Executive Members * Mr. Jomon M Varghese Mr. Paul K Baby Mr. Balu PB Mr. Renil Scaria Mr.Joyal K John Mrs.Shinu Rachel Mathew Mrs.Siji Alexander. Auditor: Mr.Bijo Daniel Babu . Arts Secretaries :- (1) Mrs. Ann Mary Thomas (2) Mrs.DaliyaJames Sports Secretaries (1) Mr. Abin Thomas (2) Mr. Dalwin Daison
ഇവരും കൂടി ചേർന്നപ്പോൾ കമ്മിറ്റിയുടെ അംഗബലം 17 ആയി ശക്തിപ്പെട്ടു. അങ്ങനെ കരുത്തുറ്റ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും തുടർന്ന് MMCA യുടെ ഉദ്ഘാടനവും, ക്രിസ്മസ് ന്യൂ ഇയർ സെലിബ്രേഷനും January 9th ന് നടത്തുവാൻ തീരുമാനിച്ചെങ്കിലും കോവിഡിൻറെ അതിപ്രസരം മൂലം മാതൃകാപരമായ ഒരു തീരുമാനം എന്ന നിലയ്ക്ക് പ്രോഗ്രാം ക്യാൻസൽ ചെയ്യുകയും, തയ്യാറാക്കി വെച്ചിരുന്ന ക്രിസ്മസ് ന്യൂ ഇയർ ഗിഫ്റ്റുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു .തുടർന്ന് കൂടിയ എക്സിക്യൂട്ടീവ് മീറ്റിംഗിൽ സംഘടനയുടെ ഉദ്ഘാടനവും, പൊതുസമ്മേളനവും മാർച്ച് ഇരുപതാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് നടത്തുവാൻ തീരുമാനിച്ച കാര്യം കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് വർഗീസ് തളിയനും സെക്രട്ടറി ലിജിൻ ജോർജും അറിയിച്ചു.
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages