ലെസ്റ്റർ ടൈഗർ ബോട്ട് ക്ലബ്ബിൻ്റെ ക്യാപ്റ്റൻ ടോജോ ഫ്രാൻസീനിൻ്റെ പിതാവും കുറവിലങ്ങാട്ടെ ആദ്യകാല വ്യാപാരിയു പ്രമുഖ പ്ലാൻററുമായ പെട്ടയ്ക്കാട്ട് പി ജെ ഫ്രാൻസീസ് ജെയിംസ് (86) നിര്യാതനായി. ഭാര്യ മറിയമ്മ ഫ്രാൻസീസ് അന്ത്യാളം വെള്ളിമൂഴയിൽ കുടുംബാംഗമാണ്.മക്കൾ:- ടെസി ജേക്കബ്, ടോണി ഫ്രാൻസീസ് (പ്രസിഡൻ്റ്, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി, കുറവിലങ്ങാട്), റ്റിജി ഫ്രാൻസീസ്, റ്റിബി ഫ്രാൻസീസ്, റ്റിമ്മി റ്റിമ്മി ഫ്രാൻസീസ്, റ്റോജോ ഫ്രാൻസീസ്, ടാൻസി ഷാനു. മരുമക്കൾ:- ജേക്കബ് പുല്ലൻ (അടിമാലി), ജയന്തി തോപ്പിൽ (കോട്ടയം), ലില്ലിക്കുട്ടി ആനിക്കണ്ടത്തിൽ (കുര്യം), മഞ്ചു വടക്കേ ചിറയത്ത് (മൂന്നിലവ്), ജിഷ മണിയങ്ങാട്ട് തടത്തിൽ (മണ്ണയ്ക്കനാട്), ഷാനു നെടുംകുന്നേൽ (കുറിഞ്ഞി).
മൃതസംസ്കാര ശുശ്രൂഷകൾ 17/02/22 തിങ്കളാഴ്ച 2.30 PM ന് ഭവനത്തിൽ നിന്നും ആരംഭിച്ച് മണ്ണയ്ക്കനാട് സെൻ്റ്.സെബാസ്റ്റ്യൻ ദേവാലയത്തിൽ അടക്കം ചെയ്യുന്നതാണ്.
ടോജോയുടെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ട്രഷറർ അനീഷ് ജോൺ, യുക്മ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ, യുക്മ ചാരിറ്റി ട്രസ്റ്റി ബൈജു തോമസ്, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, ലെസ്റ്റർ കേരള കമ്യൂണിറ്റി പ്രസിഡൻ്റ് ലൂയിസ് കെന്നഡി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…
click on malayalam character to switch languages