1 GBP = 106.91

ഒറ്റയാൾ പട്ടാളമായി കോഹ്ലി; കേപ് ടൗൺ ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 223ന് പുറത്ത്

ഒറ്റയാൾ പട്ടാളമായി കോഹ്ലി; കേപ് ടൗൺ ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 223ന് പുറത്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 223 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 79 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സാണ് തുണയായത്. ചേതേശ്വർ പൂജാര (43), ഋഷഭ് പന്ത് (27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാഡ നാലും മാർകോ യാൻസെൻ മൂന്ന് വിക്കറ്റുകളും വീഴ്ത്തി തിളങ്ങി.

കേപ് ടൗണിൽ ഒറ്റയാൾ പട്ടാളമായി ഇന്ത്യൻ ഇന്നിങ്സിനെ മുന്നിൽ നിന്ന് നയിച്ച കോഹ്‌ലിക്ക് പക്ഷെ തന്റെ സെഞ്ചുറി വരൾച്ചയ്ക്ക് അന്ത്യം കുറിക്കാൻ കഴിഞ്ഞില്ല എന്നത് നിരാശയായി. മികച്ച രീതിയിൽ മുന്നേറുകയായിരുന്ന താരത്തിന് റബാഡയുടെ പന്തിൽ പിഴയ്ക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഒന്നാം വിക്കറ്റിൽ 31 റൺസ് മാത്രം എടുത്ത് നിൽക്കെ രാഹുലിനെ (12) വിക്കറ്റ് കീപ്പർ വെറൈയെന്നെയുടെ കൈകളിൽ എത്തിച്ച് ഡ്യുവാൻ ഒലിവിയറാണ് ഇന്ത്യക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചത്. തൊട്ടുപിന്നാലെ മായങ്ക് അഗർവാളിനെ (12) റബാഡ സ്ലിപ്പില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ കൈകളിൽ എത്തിച്ചുകൊണ്ട് ഇന്ത്യക്ക് രണ്ടാം പ്രഹരവും നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more