സ്റ്റോക്ക് ഓൺ ട്രെൻറിലെ സിബി അരഞ്ഞാണിയിലിൻ്റെ ഭാര്യ പിതാവ് നാട്ടിൽ നിര്യാതനായി…. മൃതസംസ്കാരം ഇന്ന്; ശുശ്രൂഷകൾ ലൈവായി കാണാവുന്നതാണ്…
Jan 09, 2022
സ്റ്റോക്ക് ഓൺ ട്രെൻറ്:- HC 24 ഉടമയും സ്റ്റോക്ക് ഓൺ ട്രെൻറ് നിവാസിയുമായ സിബി അരഞ്ഞാണിയിലിൻ്റ ഭാര്യ ലൂസിയുടെ പിതാവ് കട്ടപ്പന താന്നിക്കൽ ചെറിയാൻ മത്തായി (മത്തച്ചൻ – 87) നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ കടനാട് ചിറ്റേട്ട് കുടുംബാംഗമാണ്. മക്കൾ ഡെയ്സി, സി. മെർലി (സെൻ്റ് ജോൺ ഓഫ് ഗോഡ് ) ഔസേപ്പച്ചൻ, റോസമ്മ, ജെമിനി (ഓസ്ട്രേലിയ), ലൂസി(UK), റോയിച്ചൻ. മരുമക്കൾ തോമസ് കല്ലംതറയിൽ (ശ്രാന്തിഗ്രാം), മേഴ്സി പടിഞ്ഞാറേക്കുറ്റ് (തിരുവമ്പാടി), ബൈജു പുരയിടത്തിൽ (പൈക), റവ. സാബു സി മാത്യു (മലേഷ്യ), സിബി അരഞ്ഞാണിയിൽ, മോനിപ്പിള്ളി (UK), മോളി പൊടിപാറ (കൽത്തൊട്ടി).
സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച 2.30ന് ഭവനത്തിൽ നിന്നും ആരംഭിച്ച് കട്ടപ്പന സെൻറ് ജോർജ് ഫെറോനാ പള്ളിയിൽ നടത്തുന്നതാണ്.
പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, യുക്മ ചാരിറ്റി ട്രസ്റ്റി ബൈജു തോമസ്, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, യുക്മ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ, ദേശീയ സമിതിയംഗവും മൈക്ക പ്രസിഡൻ്റുമായ സന്തോഷ് തോമസ്, എസ്.എം.എ പ്രസിഡൻ്റ് വിജി.കെ.പി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പിതാവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…
മൃത സംസ്കാര ചടങ്ങുകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി കാണാവുന്നതാണ്.
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages