1 GBP = 129.93
breaking news

വാൽസാളിൽ നാട്ടിൽ നിന്നെത്തിയ അമ്മയുടെ വേർപാടിൽ മനംനൊന്ത് മലയാളി കുടുംബം; പിന്തുണയുമായി മലയാളി സമൂഹം…

വാൽസാളിൽ നാട്ടിൽ നിന്നെത്തിയ അമ്മയുടെ വേർപാടിൽ മനംനൊന്ത് മലയാളി കുടുംബം;  പിന്തുണയുമായി മലയാളി സമൂഹം…

വാൽസാൾ:-ബിർമിങ്ഹാമിനടുത്തുള്ള വാൽസലിൽ താമസിക്കുന്ന നഴ്‌സായ കോട്ടയം ചിങ്ങവനം സ്വദേശിയായ , അജു തോമസിന്റെ ഭാര്യ ഡയാസ് അജുവിന്റെ  മാതാവുമായ  ലാലു ഫിലിപ്പ് (63) ഇന്ന് രാവിലെ സാൻഡ്‌വെൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ  മരണത്തിന് കീഴങ്ങി. വളരെ അപ്രതീക്ഷിതമായ ഡയാസ് അ ജുവിൻ്റെ മാതാവിൻ്റെ മരണത്തിൽ ദു:ഖാർത്തരായ കുടുംബത്തിന് വാൽസാൽ മലയാളി സമൂഹം പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.  പരേതയായ ലാലു ഫിലിപ്പ് ചിങ്ങവനം കെടായിത്തറ കുടുബാംഗം ആണ്.

ലോക്ക് ഡൗണിന് മുൻപാണ് ലാലു ഫിലിപ്പ് മകളെ സന്ദശിക്കാനായി യുകെയിൽ എത്തുന്നത്. അതുവരെ യാതൊരു രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ലാലു ഫിലിപ്പിന് ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് തോന്നിയ ചില അസ്വസ്ഥതകൾ കാരണം വിദഗ്‌ദ്ധ പരിശോധനകൾ നടത്തുകയായിരുന്നു. തുടർന്ന് ഹൃദയത്തിന് കാര്യമായ തകരാറ് കണ്ടെത്തുകയും തുടർ ചികിത്സ നൽകുകയുമായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ വഷളായപ്പോൾ വിമാനയാത്ര നടത്തുക അസാധ്യമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ നാട്ടിൽ തിരിച്ചുപോകാൻ സാധിക്കാതെ വരുകയായിരുന്നു.

തുടന്ന് ഡയാസും ഭർത്താവായ അജുവും ഹോം ഓഫീസിനെ സമീപിക്കുകയും, സ്ഥിതിഗതികൾ ആധികാരിക രേഖകളോടെ ഹോം ഓഫീസിനെ ബോധിപ്പിച്ചപ്പോൾ എല്ലാ ആറുമാസത്തിലും വിസ പുതുക്കി നൽകുകയാണ് ഉണ്ടായത്. രണ്ട് മക്കളാണ് പരേതയായ ലാലുവിന് ഉണ്ടായിരുന്നത്. ഡായാസിൻ്റെ ജ്യേഷ്ട സഹോദരിയും പിതാവും  കുറച്ചുകാലം മുൻപ് നാട്ടിൽ മരണപ്പെട്ടിരുന്നു.
യുകെയിലെ മകളെ സഹായിക്കാനെത്തിയ അമ്മയായ ലാലുവിന്റെ  മരണം അവരുടെ കുടുംബത്തിന് താങ്ങാവുന്നതിനുമപ്പുറത്താണ്. വൽസാളിലെ അസോസിയേഷനായ മൈക്ക ഒറ്റക്കെട്ടായിഎല്ലാവിധ സഹകരണങ്ങളുമായി   കുടുംബത്തിന് പിന്തുണ നൽകി വരുന്നു.

ഡയാസിൻ്റെ മാതാവിൻ്റെ മരണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, യുക്മ ചാരിറ്റി ട്രസ്റ്റി ബൈജു തോമസ്, ട്രഷറർ അനീഷ് ജോൺ, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, യുക്മ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ, ദേശീയ സമിതിയംഗവും മൈക്ക പ്രസിഡൻ്റുമായ സന്തോഷ് തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.  അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more