പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളക്ക് ഇന്ന് തുടക്കം……. സാറാ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു……. യുക്മ ഫേസ്ബുക്ക് പേജിൽ യു കെ സമയം രാവിലെ 11:30 ന്
Dec 18, 2021
അലക്സ് വർഗ്ഗീസ്
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് ഡിസംബർ 18 ശനിയാഴ്ച നെടുമുടി വേണു നഗറിൽ (വിർച്വൽ പ്ലാറ്റ്ഫോം) രാവിലെ 11.30 AM ന് നടക്കും.പ്രശസ്ത സാഹിത്യകാരി സാറാ ജോസഫ് യുക്മ ദേശീയ കലാമേള 2021 ൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കും. യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ 11.30 AM (യുകെ) 5PM (ഇന്ത്യ) നായിരിക്കും ഉദ്ഘാടന സമ്മേളനം നടക്കുന്നതതെന്ന് യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള അറിയിച്ചു.
യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖ ടിവി ആർട്ടിസ്റ്റും, നർത്തകിയുമായ അനുശ്രീ എസ് നായർ അവതാരകയാകും. യുക്മ ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കും. യുകെയിലെ പ്രശസ്ത നർത്തകി മഞ്ജു സുനിലിൻ്റെ വെൽക്കം ഡാൻസിനെ തുടർന്ന് യുക്മ പ്രസിഡൻറ് മനോജ്കുമാർ പിള്ള അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരിയും കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പ്രധാന സംഘാടകയും സാഹിത്യ അക്കാദമി, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാര ജേതാവുമായ പ്രൊഫസർ സാറാ ജോസഫ് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കും. കലാമേളയുടെ രജിസ്ട്രേഷൻ്റെ ചുമതല വഹിച്ചിരുന്ന ജോയിൻറ് സെക്രട്ടറി സാജൻ സത്യൻ നിലവിളക്ക് തെളിയിക്കുന്നതും, യുക്മ കലാമേള 2021 നെക്കുറിച്ച് കലാമേളയുടെ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡൻറ് ലിറ്റി ജിജോ അവലോകനം നടത്തുന്നതാണ്. യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് നന്ദി പ്രകാശിപ്പിക്കുന്നതോടെ ഉദ്ഘാടന സമ്മേളനം അവസാനിക്കും.
ഉദ്ഘാടന സമേളനത്തിന് ശേഷം ജൂനിയർ വിഭാഗം ഫോക്ക് ഡാൻസ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കലാമേളയിലെ മത്സരാർത്ഥികളുടെ പ്രകടനങ്ങൾ യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. തുടർന്ന് വിധി നിർണയം പൂർത്തിയാക്കി വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നതാണ്. ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മ, ലോകമെങ്ങുമുള്ള ഒരു പ്രവാസി പ്രസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത വിധത്തിൽ, തുടർച്ചയായി സംഘടിപ്പിച്ചിരിക്കുന്ന പന്ത്രണ്ടാമത് ദേശീയ കലാമേളക്കാണ് ഇന്ന് ശനിയാഴ്ച തിരിതെളിയുന്നത്. ലോകമെങ്ങും കോവിഡിൻ്റെ ഭീതി ഏറ്റവും പാരമ്യത്തിലെത്തി വിറങ്ങലിച്ച് നിന്ന കാലഘട്ടത്തിൽ പോലും യുക്മ കലാമേളകൾക്ക് മുടക്കം വന്നില്ല എന്നത് തികച്ചും അഭിമാനാർഹമായ കാര്യമാണ്.
യുകെയിലെ മലയാളി സമൂഹത്തിൻ്റെ ദൈനംദിന കാര്യങ്ങളിൽ സമയോചിതമായി ഇടപെട്ടുകൊണ്ട് മുന്നേറുന്ന യുക്മ എന്ന മഹാപ്രസ്ഥാനത്തിൻ്റെ തലയിലെ പൊൻ തൂവലുകളാണ് യുക്മ കലാമേളകൾ. ലോകമെങ്ങുമുള്ള മനുഷ്യസമൂഹം വിഷമമേറിയ സാഹചര്യത്തിലും നിരാശയിലൂടെയും മറ്റും കടന്നു പോയപ്പോഴും അവരെ അതിൽ നിന്നെല്ലാം മാറ്റി നിറുത്തി യു കെ മലയാളികൾക്ക് പ്രതീക്ഷയുടെ അണയാത്ത പൊൻകിരണങ്ങൾ സമ്മാനിച്ചു കൊണ്ട് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് യുകെയിൽ യുക്മയുടെ നേതൃത്വത്തിൽ കോവിഡ് കാലഘട്ടങ്ങളിൽ സംഘടിപ്പിച്ചത്.
യുക്മ ദേശീയ കലാമേള 2021ൻ്റെ ഇന്ന് ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന പരിപാടികളിലേക്ക് യുകെയിലെയും ലോകമെങ്ങുമുള്ള എല്ലാ കലാ സ്നേഹികളെയും സഹൃദയരേയും യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് സ്വാഗതം ചെയ്തു കൊള്ളുന്നു.
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages