1 GBP = 130.51
breaking news

ഒമിക്രോൺ വകഭേദം യു.എസിൽ അതിവേഗത്തിൽ പടരുമെന്ന മുന്നറിയിപ്പുമായി​ ജോ ബൈഡൻ

ഒമിക്രോൺ വകഭേദം യു.എസിൽ അതിവേഗത്തിൽ പടരുമെന്ന മുന്നറിയിപ്പുമായി​ ജോ ബൈഡൻ

വാഷിങ്​ടൺ: കോവിഡിന്‍റെ ഒമിക്രോൺ വകഭേദം യു.എസിൽ അതിവേഗത്തിൽ പടരുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്‍റ്​ ജോ ബൈഡൻ. മഞ്ഞുകാലത്ത്​ രോഗബാധയും മരണവുമാണ്​ വാക്​സിൻ സ്വീകരിക്കാത്തവരെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്രയും പെ​ട്ടെന്ന്​ ബൂസ്റ്റർ ഡോസ്​ വാക്​സിൻ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

രണ്ട്​ ഡോസ്​ വാക്​സിനും ബൂസ്റ്ററും സ്വീകരിച്ചാൽ രോഗം ഗുരുതരമാകുന്ന സാഹചര്യമുണ്ടാവില്ല. വാക്​സിൻ സ്വീകരിച്ചതിന്​ ശേഷവും ഒമിക്രോണിനെ ഭയപ്പെടുന്നുവെങ്കിൽ എത്രയും പെ​ട്ടെന്ന്​ ബൂസ്റ്റർ സ്വീകരിക്കുകയാണ്​ വേണ്ടത്​. നമുക്കൊന്നിച്ച്​ കോവിഡിനെ നേരിടാമെന്നും ബൈഡൻ ട്വിറ്ററിൽ കുറിച്ചു.

യു.എസിലെ 36 സ്​റ്റേറ്റുകളിലും കോവിഡിന്‍റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്​. ഫ്ലോറിഡ, മയാമി പോലുള്ള സ്​റ്റേറ്റുകളിൽ കോവിഡ്​ ബാധവർധിക്കുകയാണ്​. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി എടുക്കുകയാണെങ്കിൽ യു.എസിൽ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ 40 ശതമാനം വർധനയുണ്ടായിട്ടുണ്ട്​. മരണനിരക്ക്​ 18 ശതമാനം വർധിച്ചു​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more