ശ്രീ നാരായണ ധർമ്മ സംഘം ഇംഗ്ലണ്ട് യു കെയുടെ മൂന്നാമത് വാർഷിക കുടുംബ സംഗമവും ഗുരുപുജയും ഡിസംബർ 4ന് സ്റ്റിവനെജിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ഒരുജാതി ഒരുമതം ഒരുദൈവം മാനുഷന് എന്ന ശ്രീ നാരായണ ഗുരുദേവ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് യു കെ യിലെ ശ്രീ നാരായണീയ ഭക്തർക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് ജന ശ്രദ്ധ നേടിയാ പ്രസ്ഥാനമായി വളർന്ന ശ്രീ നാരായണ ധർമ്മ സംഘം യു കെയുടെ മൂന്നാമത് വാർഷിക കുടുംബ സംഗമവും, ഗുരുപുജയും ഡിസംബർ 4ന് സ്റ്റിവനെജിന് സമിപം ഡാചുവർത് വില്ലേജ് ഹാളിൽ വച്ചു സംഘടിപ്പിച്ചു.
പ്രസിഡന്റ് ശ്രീ. കിഷോർ രാജ് സെക്രട്ടറി ശ്രീ. സജിവ് ദിവാകരൻ എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.ശ്രീ. പ്രമോദ് കുമരകവും, സേവനം യു കെ യിൽ നിന്ന് ശ്രീ. ബൈജു പാലക്കാനും, SNDS ന് വേണ്ടി കൺവീനവർ ശ്രീ. വിനിഷും, വൈസ് പ്രസിഡന്റ് ശ്രീ. പ്രകാശ് വാസുവും, ജോയിന്റ് സെക്രട്ടറി ശ്രീ. സുരേഷ് ശങ്കരനും, ട്രഷറർ ശ്രീ. അനിൽ കുഞ്ഞും, കമ്മിറ്റി മെമ്പർമാരായ ശ്രീ ദീപുവും , ശ്രീമതി ബിൻസിയും ആശംസകൾ അറിയിച്ചു.
തുടർന്ന് ശ്രീ. സാദാനന്ദൻ ദിവാകരൻെറ നേതൃത്വത്തിൽ, ശ്രീ. മനോഹരൻ, ശ്രീ. പ്രമോദ് കുമരകം മാസ്റ്റർ അനന്ദു തുടങ്ങിയവർ ചേർന്ന് നയിച്ച ഗുരു ഭജനയും മഹാ അന്നദാനവും നടന്നു. ശ്രീമതി. രേഖ ഹരിയുടെ ശിഷ്യർ ആയ മാസ്റ്റർ രോഹൻ, കുമാരി. റിയ, കുമാരി. ആരാഭി എന്നിവരുടെ സംഗീത അർച്ചന ശ്രദ്ധേയമായിരുന്നു.തുടർന്ന് ശ്രീ. മനോഹരൻ, ശ്രീ. ഷിനിൽ എന്നിവർ അവതരിപ്പിച്ച ഭക്തി ഗാനമേളയും നടന്നു. കുടുംബ സംഗമത്തിലും, ഗുരു പൂജയിലും യുകെയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ശ്രീ നാരായണ ഭക്തർ പങ്കെടുത്തു.
അടുത്ത വർഷത്തെ വിഷു ആഘോഷം 2022 ഏപ്രിൽ മുപ്പതിനും, ഓണാഘോഷം ഒക്ടോബർ ഒന്നിനും പാപ് വർത്ത് വില്ലജ് ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.
click on malayalam character to switch languages