മാഞ്ചസ്റ്റർ മലയാളി രഞ്ജിത്തിൻ്റെ പിതാവ് റ്റി.റ്റി.രാജു നിര്യാതനായി…
Dec 07, 2021
മാഞ്ചസ്റ്റർ മലയാളി രഞ്ജിത്ത് രാജുവിൻ്റെ പിതാവ് ചിങ്ങവനം തെക്കേക്കരോട്ട് T. T. രാജു നിര്യാതനായി. ടെസിൽ മുൻ ഉദ്യോഗസ്ഥനും, സെൻറ് ജോൺസ് പുത്തൻ പള്ളിയിലെ അക്കൗണ്ടൻറ് ആയിരുന്നു.ക്നാനായ സൺഡേ സ്കൂൾ സെക്രട്ടറി, ചിങ്ങവനം സെൻ്റ്.ജോൺസ് പള്ളി ക്വയർ മാസ്റ്റർ, തുടങ്ങിയ നിലകളിലും സേവനം അനുഷ്ടിച്ചിരുന്നു. ഭാര്യ ആഞ്ഞിലിമൂട്ടിൽ മോളിക്കുട്ടി എ പി (റിട്ടയർ അധ്യാപിക ഗവൺമെൻറ് എൽപിഎസ് സ്കൂൾ നീലമ്പേരൂർ) മക്കൾ രഞ്ജിത്ത്, രൂപൻ മരുമക്കൾ ടിങ്കു (കാലായിൽ ചിങ്ങവനം), അഖില ( പുല്ലമ്പറമ്പിൽ, ചിങ്ങവനം). കൊച്ചുമക്കൾ: ജെർമിയ, റബേക്ക.
ഭൗതികശരീരം ഇന്ന് (7/12/21) ചൊവ്വാഴ്ച നാലുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ ബുധനാഴ്ച (8/12/21) 10.00 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 11.00 മണിക്ക് ചിങ്ങവനം സെൻറ് ജോൺസ് പുത്തൻപള്ളിയിൽ നടത്തപ്പെടും.
രഞ്ജിത്തിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൺ തോമസ്, സെക്രട്ടറി സുരേഷ് നായർ, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….
സംസ്കാര ശുശ്രൂഷകൾ ലൈവായി കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:-
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages