മെയ്ഡ്സ്റ്റൺ സ്മാഷേഴ്സ് ഒരുക്കുന്ന ബാഡ്മിന്റൺ മാമാങ്കം ഡിസംബർ 19 ന് മോറ്റ് ലെഷർ സെൻ്ററിൽ…
Dec 05, 2021
നിപ്പി ജോസഫ്
കെന്റ്:- മെയ്ഡ്സ്റ്റൺ സ്മാഷേഴ്സ് ഒരുക്കുന്ന ബാഡ്മിന്റൺ മാമാങ്കം ഡിസംബർ 19 ന് മോറ്റ് ലെഷർ സെൻ്ററിൽ നടക്കുന്നതാണ്. മെയ്ഡ്സ്റ്റണിലെ ഒരു പറ്റം ബാഡ്മിൻറൺ പ്രേമികൾ ചേർന്ന് നടത്തുന്ന വളരെ വേറിട്ടതും ഒത്തിരി സവിശേഷതകളും നിറഞ്ഞ ഓൾ യു കെ ബാഡ്മിന്റൺ ടൂർണമെന്റ് (ഇന്റർ മീഡിയേറ്റ് കാറ്റഗറിയിൽ ) വളരെ ശ്രദ്ധേയം ആവുകയാണ്. യു കെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി പല ടീമുകളെ പങ്കെടുപ്പിച്ച് ഡിസംബർ മാസം 19 – ആം തിയ്യതി ഞായറാഴ്ചയാണ് മെയ്ഡ്സ്റ്റൺ മോറ്റ് ലെയ്ഷർ സെന്ററിൽ വെച്ചാണ് ടൂർണമെൻ്റ് നടത്താൻ തിരുമാനിച്ചിരിക്കുന്നത്.
വിജയികളെ കാത്ത് വളരെ ആകർഷകമായ സമ്മാനങ്ങളാണ് ടൂർണമെൻ്റിൻ്റെ പ്രധാന സ്പോൺസർമാരായ Q Leaf Care & Idealistic Financial Services ഒരുക്കിയിരിക്കുന്നത്.
ഒന്നാം സമ്മാനം – £401 + 2 ട്രോഫികൾ രണ്ടാം സമ്മാനം – £201 +2 ട്രോഫികൾ മൂന്നാം സമ്മാനം – £101 +2 ട്രോഫികൾ
നാളെയുടെ ഭാവി താരങ്ങളെ കണ്ടെത്തി ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ അണ്ടർ 16 പ്ലയേഴ്സിന് ഫ്രീ എൻട്രിയും വേറെ പൂൾ ഉം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ രജിസ്റ്റർ ചെയ്യുന്ന എല്ലാ കളിക്കാർക്കും ലഞ്ച് (ബിരിയാണി) സൗജന്യമായി നൽകാൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
രാവിലെ 8 മണിമുതൽ വൈകിട്ട് 6 മണിവരെ നടക്കുന്ന മത്സര ക്രമീകരണങ്ങൾക്കിടയിൽ റിഫ്രഷ്മെന്റും എല്ലാവർക്കും സൗജന്യമായി ഒരുക്കുന്നതായിരിക്കും. ടൂർണമെൻ്റിൻ്റ ഒഫീഷ്യൽ റേഡിയോ പാർട്ണർ – Radio Lime.
ടൂർണമെൻറുമായി സഹകരിക്കുന്ന മറ്റ് സ്പോൺസേർസ് ഇവരാണ്
1. Nellsar Care Home 2. Dream Deals Holidays 3. True Protection Financial Services 4. Be Good Health Care 5. Holy Pandit Spicy Cafe & Wine Bar 6. We Guard Health Care 7. Law & Lawyers Solicitors 8. Thattukada Hotels 9. Naipunnya International 10. BM Services
ഈ മത്സരത്തിൽ പങ്കെടുക്കുന്നതിനായുള്ള രജിസ്ട്രേഷൻ ഫീസ് – £30. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തിയ്യതി – ഡിസംബർ 7 ചൊവ്വാഴ്ച. സ്മാഷേഴ്സ് ബാൻ്റ്മിമിൻറൺ ടൂർണമെൻറ് വിജയിപ്പിക്കുവാൻ ഏവരുടേയും സഹകരണവും സാന്നിധ്യവും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
രജിസ്റ്റർ ചെയ്യുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്നവരുമായി ബന്ധപ്പെടുക:-
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages