1 GBP = 110.28

ടോമി വർക്കിയുടെ പിതാവ് പാറയിൽ വർക്കി (90) നിര്യാതനായി…

ടോമി വർക്കിയുടെ പിതാവ് പാറയിൽ വർക്കി (90) നിര്യാതനായി…

കെൻ്റ് :- സഹ്യദയ വെസ്റ്റ് കെൻ്റ് കേരളൈറ്റ്സ് പ്രസിഡൻ്റ് ടോമി വർക്കിയുടെ പിതാവ് കണ്ണൂർ കേളകം പാറയിൽ വർക്കി (90) നിര്യാതനായി. ഭാര്യ മറിയം വർക്കി പോനാട്ട് കുടുംബാംഗമാണ്. മക്കൾ അഡ്വ. പി.വി. ജോസ്, ലീലാമ്മ സ്റ്റീഫൻ, അബ്രഹാം.പി.വി, പി.വി. തങ്കച്ചൻ, പി.വി.വിൽസൻ (USA), പി.വി. ആൻറണി, ടോമി വർക്കി (കെൻ്റ്), പി.വി.ബിജു. മരുമക്കൾ മേഴ്സി ജോസ്, സ്റ്റീഫൻ ചീരാംവേലിൽ, ആനി അബ്രഹാം, ലീലാ തങ്കച്ചൻ, ഗ്രേസി വിൽസൻ (USA), സെലിൻ ആൻ്റണി, ജെസി ടോമി (കെൻറ്), ബിന്ദു ബിജു (USA).

സംസ്കാരം നാളെ ശനിയാഴ്ച (4/12/21) 3 PM ന് കേളകം സെൻ്റ്.ആൻറണീസ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടക്കുന്നതാണ്.

ടോമി വർക്കിയുടെ പിതാവിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻറണി എബ്രഹാം  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

സംസ്കാര ശുശ്രൂഷകൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more