1 GBP = 129.93
breaking news

200 വർഷം പഴക്കമുള്ള ലിവർപൂൾ സെൻ്റ്. ജെയിംസ് ദേവാലയം ഇന്ത്യൻ ഓർത്തഡോക്സ് സഭയ്ക്ക് സ്വന്തം…

200 വർഷം പഴക്കമുള്ള ലിവർപൂൾ സെൻ്റ്. ജെയിംസ് ദേവാലയം ഇന്ത്യൻ ഓർത്തഡോക്സ് സഭയ്ക്ക് സ്വന്തം…

ലിവർപൂൾ:- ചരിത്രമുറങ്ങുന്ന ലിവർപൂളിലെ സെൻറ് ജെയിംസ് ദേവാലയം സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് സഭയ്ക്ക് സ്വന്തമായി ലഭിക്കുന്നു. 200 വർഷം പഴക്കമുള്ള അതിപുരാതനമായ ഈ ദേവാലയം ഗ്രേഡ് 2 ലിസ്റ്റെഡ്  ബിൽഡിങ് ഗണത്തിൽ പെടുന്ന ഒന്നാണ്. ചരിത്രപ്രസിദ്ധമായ സ്മാരകങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഈ ദേവാലയത്തിന് നവീകരണ ജോലികൾ പൂർത്തീകരിച്ചതായി വികാരി ഫാദർ എൽദോ വർഗീസ് അറിയിച്ചു.

ലിവർപൂളിലെയും പരിസര പ്രദേശങ്ങളിലെയും ഓർത്തഡോക്സ് വിശ്വാസികളുടെ സ്വപ്ന സാക്ഷാത്കാരമായി നവീകരിച്ച ദേവാലയത്തിന്റെ കൂദാശ കർമ്മങ്ങൾ വെള്ളി,ശനി (3/12, 4/12/21) ദിവസങ്ങളായി യു കെ – യൂറോപ്പ് & ആഫ്രിക്കാ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോക്ടർ മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനി നിർവഹിക്കും. കൂദാശയെ തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ലിവർപൂൾ രൂപതാ ബിഷപ്പ്  പോൾ ബെയ്‌സ് മുഖ്യാതിഥിയായിരിക്കും.

യുകെയുടെ  നാനാഭാഗങ്ങളിൽ വരുന്നവർ പങ്കെടുക്കുന്ന ഈ  പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക ട്രസ്റ്റി അജി ജോർജ്ജും സെക്രട്ടറി സുനിൽ  മാത്യുവും  അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more