1 GBP = 129.93
breaking news

മലയാളി അസോസിയേഷൻ സന്ദർലാൻഡിൻ്റെ പത്താമത് വർഷികാഘോഷ പരിപാടികൾ അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും…

മലയാളി അസോസിയേഷൻ സന്ദർലാൻഡിൻ്റെ പത്താമത് വർഷികാഘോഷ പരിപാടികൾ അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും…

റെയ്മണ്ട് മുണ്ടക്കാട്ട്


മലയാളി അസോസിയേഷൻ സന്ദർലാൻഡ് ദശാബ്ദി നിറവിൽ. പത്തുവർഷകാലമായി നോർത്ത് ഈസ്റ്റ് ഇംഗ്ളണ്ടിലെ സന്ദർലാണ്ടിൽ മലയാളികളുടെയിടയിൽ പ്രവർത്തിക്കുന്ന സംഘടനയായ മലയാളി അസോസിയേഷൻ സണ്ടർലൻഡ് (മാസ്) പത്താം വാർഷീകം ഇന്ന് നവംബർ ഇരുപത് ശനിയാഴ്ച വൈകുന്നേരം ആഘോഷിക്കുകയാണ്. മാസ് പ്രസിഡണ്ട് റെയ്മണ്ട് മുണ്ടാക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുയോഗത്തിലും ആഘോഷ പരിപാടികളിലും വിശിഷ്ട അതിഥിയായി പങ്കെടുത്ത് യുക്‌മ ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ ഉദ്‌ഘാടനം നിർവഹിക്കും. ചടങ്ങിൽ സെക്രട്ടറി സുജിത്ത് തങ്കച്ചൻ സ്വാഗതം ആശംസിക്കും. ട്രഷറർ സ്മിത തോമസ് നന്ദി പ്രകാശിപ്പിക്കും. 

തദവസരത്തിൽ കഴിഞ്ഞ പത്തുവർഷകാലമായി മാസ് സംഘടനയെ നയിച്ചവരെ ആദരിക്കുന്നതോടൊപ്പം വിവിധ കലാപരിപാടികളാണ് മാസ് ഒരുക്കിയിരിക്കുന്നത് .ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ സോമുവും പ്ലേ ബാക്ക് സിങ്ങർ ഡെൽസി നൈനാനും ചേർന്നൊരുക്കുന്ന ഗാനമേളക്കൊപ്പം യുകെയിലെ പ്രശസ്ത ഡാൻസ് ട്രൂപ്പായ ദേശി നാച് ഗ്രുപ്പിന്റെ തകർപ്പൻ ഡാൻസ് പരിപാടികളാണ് ആഘോഷത്തിനായി മാസ് ഒരുക്കിയിരിക്കുന്നത്. 

ഇന്ന് നവംബർ 20 ന് കൃത്യം മൂന്നരക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി പത്തുമണിയോടെ അവസാനിക്കും. പരിപാടികൾക്കായി നോർതാംപ്ടണിൽ നിന്നുമുള്ള അത്യാധുനിക ഡിജിറ്റൽ സൗണ്ടും ലൈറ്റും ആണ് ഒരുക്കിയിരിക്കുന്നത്.

വൈസ് പ്രസിഡൻ്റ് ബൈജു ഫ്രാൻസീസ്, കമ്മിറ്റിയംഗങ്ങളായ ജിൻസൻ, ജിമ്മി അഗസ്റ്റിൻ, ബിനോയ് കുര്യാക്കോസ്, സാജൻ ജോൺ, മാത്യു പാലയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം വഹിക്കും.

മലയാളി അസോസിയേഷൻ സന്ദർലാൻഡിൻ്റെ പത്താം വാർഷിക പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more