ഇംഗ്ലണ്ടിലെ അച്ചായൻമാർ അഡ്മിൻ റോയി ജോസഫിൻ്റെ പിതാവ് കോട്ടയം മാൻവെട്ടം പൂവത്തുവേലിൽ കെ.ജെ ജോസഫ് (77) നിര്യാതനായി. ഭാര്യ ലീലാമ്മ ജോസഫ് കോതനല്ലൂർ പ്ലാവിച്ചതിൽ കുടുംബാംഗമാണ്. മക്കൾ:- ലൈസാമ്മ രാജു (സാൽഫോർഡ്), ജെമിനി തോമസ് (അയർക്കുന്നം), റോയി ജോസഫ് (മാഞ്ചസ്റ്റർ), ബിന്ദു ബിനോയ് (ജെടിക്കൽ). മരുമക്കൾ:- രാജു സെബാസ്റ്റ്യൻ, സാൽഫോർഡ് ( കരോട്ട തെെയ്യിൽ, നാലുകോടി, ചങ്ങനാശ്ശേരി), തോമസ് (കല്ലത്തറ കിഴക്കേതിൽ, അയർക്കുന്നം), സിനി റോയി , മാഞ്ചസ്റ്റർ (നടുവിലേതിൽ, അമയന്നൂർ), ബിനോയ് (കാക്കനാട്ട്, ജെടിക്കൽ, കർണാടക). റോയിയും സഹോദരിയും കുടുംബാംഗങ്ങളുമൊന്നിച്ച് പിതാവിൻ്റെ സംസ്കാര കർമ്മങ്ങളിൽ പങ്കെടുക്കുവാൻ നാളെ നാട്ടിലേക്ക് തിരിക്കുകയാണ്.
സംസ്കാര ശുശ്രൂഷകൾ 16/11/21 ചൊവ്വാഴ്ച രാവിലെ 10ന് ഭവനത്തിൽ നിന്നും ആരംഭിച്ച് മാൻവെട്ടം സെൻ്റ്.ജോർജ് ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്.
റോയിയുടെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സസൻ തോമസ്, സെക്രട്ടറി സുരേഷ് നായർ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, എം.എം.സി.സി.എ പ്രസിഡൻ്റ് ആഷൻ പോൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…
click on malayalam character to switch languages