യുക്മ നാഷണൽ ജാേയിൻറ് ട്രഷറർ ടിറ്റോ തോമസിൻ്റെ മാതാവ് മറിയാമ്മ തോമസ് (83) നിര്യാതയായി…
Nov 11, 2021
യുക്മ നേതാവും നാഷണൽ ജോയിൻ്റ് ട്രഷററുമായ ടിറ്റോ തോമസിൻ്റ മാതാവ് അടിമാലി മച്ചിപ്ലാവ് പുന്നമുട്ടിൽ പരേതനായ തോമസ് വർഗീസിൻ്റെ ഭാര്യ മറിയാമ്മ തോമസ് (83) നിര്യാതയായി. പരേത കുത്തുകുഴി മങ്ങാട്ട് കുടുംബാംഗമാണ്. മാതാവിൻ്റെ രോഗവിവരമറിഞ്ഞ് ടിറ്റോ ചേട്ടൻ നാട്ടിൽ എത്തിയിരുന്നു. മക്കൾ ടിറ്റോ തോമസ് (ബാൻബറി, ഓക്സ്ഫോർഡ്), ഡെയ്സി പൗലോസ് (മണ്ണൂർ) എൽദോ തോമസ് (ഗവ. കോൺട്രാക്ടർ, അടിമാലി), സുജ കോശി. മരുമക്കൾ ഡെസി ടിറ്റോ (പൂവക്കാട്ട്, കാഞ്ഞിരത്താനം), കെ.വി.പൗലോസ് (കടമ്പേലിൽ ഓയിൽ മിൽസ്, മണ്ണൂർ), ഷിബി ഷാജു (പീച്ചക്കരയിൽ, അടിമാലി), കോശി രാജു (റിട്ട. ക്യാപ്റ്റൻ, പൂത്തിരിയിൽ, പോത്താനിക്കാട്)
മൃതസംസ്കാര ശുശ്രൂഷകൾ നാളെ വെള്ളിയാഴ്ച (12/11/21) രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച്ഉച്ചക്ക് 12 മണിക്ക് അടിമാലി മച്ചിപ്ലാവ് സെൻ്റ്. ജോർജ് യാക്കോബായ ദേവാലത്തിൽ അടക്കം ചെയ്യുന്നതാണ്.
ടിറ്റോ ചേട്ടൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ട്രഷറർ അനീഷ് ജോൺ, ജോയിൻ്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീനാ സജീവ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, ദേശീയ സമിതിയംഗം വറുഗീസ് ചെറിയാൻ, ഓക്സ്ഫോർഡ് മലയാളി സമാജം പ്രസിഡൻറ് ഐബി ബിബി,സെക്രട്ടറി ബിമൽ രാജ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….
സംസ്കാര ശുശ്രൂഷകൾ ലൈവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കാണാവുന്നതാണ്.
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages