1 GBP = 110.75
breaking news

“സെൻസസ് ഫിദെയ് “. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ വിശ്വാസവബോധ സെമിനാർ

“സെൻസസ് ഫിദെയ് “. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ വിശ്വാസവബോധ സെമിനാർ

ഫാ ടോമി അടാട്ട്, പിആർഒ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ അഡ്‌ഹോക്  പാസ്റ്ററൽ കൗൺസിൽ മീറ്റിങ്ങിനോടനുബന്ധിച്ച് വിശ്വാസവബോധ സെമിനാർ സംഘടിപ്പിക്കുന്നു . 2014 ഇൽ  പരിശുദ്ധ പിതാവ് എഴുതിയ അപ്പോസ്തലിക ലേഖനമായ സെൻസെസ് ഫിദെയ് യെ അടിസ്ഥനമാക്കി നടത്തുന്ന ഈ സെമിനാർ നയിക്കുന്നത് റെവ. ഡോ . ജോസഫ് കറുകയിൽ ( നോർത്തേൺ അയർലൻഡ് ) ആണ് . ഒക്ടോബർ12  വെള്ളിയാഴ്ച സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന സെമിനാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും.

രൂപതയിലെ തിരഞ്ഞെടുക്കപ്പെട്ട അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളോടൊപ്പം മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ കൂടി എല്ലാവർക്കും ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് . പാസ്റ്ററൽ കൌൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു സ്വാഗതം ആശംസിക്കും , പാസ്റ്ററൽ കൌൺസിൽ ജോയിൻറ്  സെക്രെട്ടറി ജോളി മാത്യു നന്ദി അർപ്പിക്കും ,    2023 ൽ  റോമിൽ  നടക്കുന്ന സാർവത്രിക  സൂനഹദോസിന്  മുന്നോടിയായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം സഭ മുഴുവനായും  സാർവത്രിക തലത്തൽ ദൈവജനത്തെ മുഴുവൻ ശ്രവിക്കുന്ന ഒരു പ്രക്രിയ നടത്താൻ( synodality ) ഇതിന്റെ  അടിസ്ഥാനത്തിൽ ഗ്രേറ്റ്   ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഇതിനൊരുക്കമായുള്ള നടപടികൾ ആരംഭിച്ചിരുന്നു . ഈ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമായ ഈ വിഷയത്തെ സംബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ നടക്കുന്ന  ഈ സെമിനാർ ഏറെ പ്രാധാന്യത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more