1 GBP = 129.93
breaking news

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റി ദീപാവലി സമുചിതമായി ആഘോഷിച്ചു….

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റി  ദീപാവലി സമുചിതമായി ആഘോഷിച്ചു….

പ്രവർത്തന മികവ് കൊണ്ട്യുകെയിലെ മികച്ച മലയാളി അസോസിയേഷനുകളിലൊന്നായ ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റി  ദീപാവലി സമുചിതമായി ആഘോഷിച്ചു.നവംബർ 6 നു വലിയ ജന പങ്കാളിത്തത്തോടെ മാഞ്ചസ്റ്റർ ലെവൻഷ്യൂം  ജെയിൻ കമ്മ്യൂണിറ്റി ഹാളിൽ  വെച്ചാണ് ആഘോഷം നടത്തിയത്.  ശ്രീ. പ്രസാദ് ഭട്ടിന്റെ നേതൃത്വത്തിൽ നടന്ന   ലക്ഷ്മി പൂജയോടുകൂടി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് എല്ലാവരും ചേർന്ന് നടത്തിയ ദീപാലാങ്കരം കണ്ണിന് കുളിർമയേകി. അതിനു ശേഷം നടന്ന ഫയർ വർക്സ് (പടക്കം പൊട്ടിക്കൽ) മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ഗതകാല സ്മരണ ഉണർത്തുന്നതായിരുന്നു.

തുടർന്ന് നടന്ന ഭജനയും മധുര വിതരണവും മനോഹരമായിരുന്നു. അംഗങ്ങൾ അവരുടെ വീടുകളിൽ ഒരുക്കിയ രുചിയൂറും വിഭവങ്ങളോടെയുള്ള അന്നദാനത്തോടെ ചടങ്ങുകൾ സമാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more