യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം വെയിൽസിലെ കെഫൺലീ പാർക്കിൽ കെങ്കേമമായി ആഘോഷിച്ചു…
Oct 31, 2021
യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോബര്‍ 15,16,17എന്നീ തീയതികളിലായി വെയില്‍സിലെ കെഫണ്ലീ പാര്‍ക്കില്‍ വച്ച് വർണാഭമായി ആഘോഷിച്ചു. ആഘോഷപ്പെരുമ കൊണ്ടും, ജന പങ്കാളിത്തം കൊണ്ടും യുകെയിലെങ്ങും പ്രശസ്തമായ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമമാണ് ഉത്സവ പ്രതീതിയോടെ ആഘോഷിച്ചത്.
വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ പാദസ്പര്ശത്താല് അനുഗ്രഹീതമായ, ചരിത്രമുറങ്ങുന്ന ഉണ്ണിനീലി സന്ദേശങ്ങളിലൂടെ വരെ അറിയപ്പെട്ട കടഞേരി എന്നറിപ്പെട്ട കടുത്തുരുത്തിയുടെ ഭാഗമായ, ഒന്നിനും മുട്ടില്ലാത്ത – കുറവില്ലാത്ത നാടെന്ന് പഴമക്കാര്‍ വിശേഷിപ്പിച്ച മുട്ടുചിറയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ നൂറിലധികം വരുന്ന കുടുംബങ്ങളുടെ സംഗമമാണ് ഒക്ടോബര്‍ 15,16,17 തീയതികളിലായി വെയില്‍സിലെ കെഫാണ്‍ലീ പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ടത്.
സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ, വാലാച്ചിറ നടയ്ക്കല്‍ കുടുംബാഗവും സംഗമ രക്ഷാധികാരിയുമായ റവ.ഫാ. വര്‍ഗീസ് നടയ്ക്കലിന്റെ വിശുദ്ധ കുര്‍ബ്ബാനയോടു കൂടിയാണ് പ്രധാന സംഗമ പരിപാടികള്‍ ആരംഭിച്ചത്. വിശുദ്ധകുര്‍ബ്ബാനയെ തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും, വാശിയേറിയ ലേലം വിളികളും, മത്സരപരിപാടികളുമെല്ലാം സംഗമം വര്‍ണ്ണശബളമാക്കി. യുകെയിലെ പ്രശസ്ത ഗായകൻ റെക്സ് ജോസിൻ്റെ ഗാനമേള കൂടി ആയപ്പോൾ സംഗമം അവിസ്മരണീയമായി.
കൂടാതെ 5-ാമത് സംഗമവേദിയില്‍ ഉദ്ഘാടകനായി എത്തിയ കേരളത്തിന്റെ നിലവിലെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ്, എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പറും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായക്ക് മെമ്പറുമായ പി വി സുനില്‍, കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ്നമ്മ ഷാജു, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ തോമസ് സി മാഞ്ഞൂരാന്, കടുത്തുരുത്തി പഞ്ചായത്ത് മെമ്പര്‍മാരായ ജിന്‍സി എലിസബത്ത്, ഷീജ സജി എന്നിവരുടെ സാന്നിധ്യം ആവേശമായി.
മുട്ടുചിറ ഫൊറോന പള്ളിയിലെ ബഹുമാനപ്പെട്ട വികാരിയച്ചന്, മുട്ടുചിറ ഇടവകാംഗങ്ങളായ റവ.ഫാ ബിറ്റാച്ചു മാത്യു പുത്തന്‍പുരയ്ക്കല്‍, റവ. ഫാ. ബിനോജ് മാത്യു പുത്തന്‍പുരയ്ക്കല്‍, അള്ഫോന്സാ സ്നേഹതീരം ഭാരവാഹികള്‍ തുടങ്ങി നിരവധി രാഷ്ട്രീയ, മത, സാംസ്കാരിക നായകര്‍ സംഗമത്തിന് അഭിനന്ദനങ്ങളും, ആശംസകളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ എത്തിച്ചേര്‍ന്നതും സംഗമത്തിന്റെ മാറ്റ് കൂട്ടി.
ജോണി കണിവേലിയുടെ നേതൃത്വത്തില്‍ വിന്‍സെന്റ് പോൾ പാണകുഴി, റോയ് പമ്പില്‍ എന്നിവര്‍ മുഖ്യ കണ്‍വീനര്‍മാരായാണ് 12-ാമത് സംഗമ പരിപാടികള്‍ നടത്തപ്പെട്ടത്. 12-ാമത് മുട്ടുചിറ സംഗമം ഒരു നവ്യാനുഭവമാക്കി മാറ്റുവാനും, ആബാലവൃദ്ധ ജനങ്ങളുടെ മുക്ത കണ്ഠ പ്രശംസയ്ക്ക് പാത്രമാക്കുവാനും വിന്‍സന്റിന്റെയും, റോയിയുടെയും കഠിനാദ്ധ്വാനത്തിലൂടെയും, അക്ഷീണ പരിശ്രമത്തിലൂടെയും സാധിച്ചു എന്നുള്ളത് ഈ സംഗമത്തിന്റെ മാത്രം മറ്റൊരു സവിശേഷതയാണ്.
സംഗമത്തിന് എത്തിച്ചേര്‍ന്ന ആബാലവൃദ്ധജനങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് വ്യത്യസ്തതയാര്‍ന്ന ഭക്ഷണങ്ങളാണ് സംഘാടകര്‍ ഈ തവണ ഒരുക്കിയത്. വെറുതെ ഒരു സംഗമം എന്നതിനെക്കാളുപരി സംഗമ ദിവസം ചാരിറ്റി കളക്ഷനായി, കളക്ട് ചെയ്ത തുക മുട്ടുചിറ അല്‍ഫോണ്‍സാ സ്നേഹതീരം, വോക്കിംഗ് കാരുണ്യ എന്നിവയ്ക്കായി സംഘാടകര്‍ മാറ്റി വച്ചതും ഈ സംഗമത്തിന്റെ മാറ്റ് കൂട്ടുന്നു. ഒക്ടോബര്‍ 17-ാം തിയതി നടന്ന സൈറ്റ് സന്ദര്‍ശനത്തോടു കൂടിയാണ് 12-ാമത് മുട്ടുചിറ സംഗമത്തിന് തിരശീല വീണത്.
യുകെയിലെ മുട്ടുചിറ നിവാസികളുടെ 13-ാമത് സംഗമം2022ല്‍ ബിനു ജേക്കബ്ബ് കൊട്ടാരത്തില്‍, രാജു കുര്യന് ഇളമ്പാശ്ശേരില്‍, ബൈജു കുര്യന് ഇളമ്പാശ്ശേരില്‍, ബൈജു മാണി എന്നിവരുടെ നേതൃത്വത്തിലായിരിക്കും നടത്തപ്പെടുന്നത്. സ്ഥലവും തിയതിയും പിന്നീട് അറിയിക്കുന്നതാണ്.
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages