1 GBP = 129.91
breaking news

ഏഴാമത് പുതുപ്പള്ളി മണ്ഡലം സംഗമം ഒക്ടോബർ 9 ന് ഇപ്സ്വിച്ചിൽ; സംഗമത്തിൻ്റെ പ്രാഥമിക ഘട്ടം പൂർത്തിയായി….

ഏഴാമത് പുതുപ്പള്ളി മണ്ഡലം സംഗമം ഒക്ടോബർ 9 ന് ഇപ്സ്വിച്ചിൽ; സംഗമത്തിൻ്റെ പ്രാഥമിക ഘട്ടം പൂർത്തിയായി….

സണ്ണിമോൻ മത്തായി

ഏഴാമത് പുതുപ്പള്ളി മണ്ഡലം സംഗമം ഒക്ടോബർ 9 ന് ഇപ്സ്വിച്ചിൽ നടക്കുകയാണ്. സംഗമത്തിൽ യുകെയിലുള്ള മണ്ഡലത്തിലെ മുഴുവൻ ആളുകയും  പങ്കെടുപ്പിക്കുവാനുള്ള പരിശ്രമത്തിലാണ് സംഘാടകർ. ഇതിനായുള്ള പ്രാഥമികഘട്ട ഒരുക്കങ്ങൾ പൂർത്തിയായി.
നിരവധി പ്രാദേശിക സംഗമങ്ങൾ യുകെയിലെ മലയാളികൾ വീജയകരമായി നടത്തി കൊണ്ട് പോകുന്നുണ്ടെങ്കിലും അവയെയെല്ലാം വെല്ലുന്ന മലയാളി സംഗമം ഒരുക്കാൻ ബ്രിട്ടനിലെ പുതുപ്പള്ളിക്കാർ ആദ്യഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. ഏഴാമത് പുതുപ്പള്ളി മണ്ഡലം സംഗമത്തിന്റെ പ്രാഥമിക ഘട്ടം പൂർത്തിയായപ്പോൾ തന്നെ നിരവധി കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. രാവിലെ 10 മണി മുതൽ വൈകിട്ട് 7മണിവരെയാണ് കുടുംബാംഗങ്ങൾ സ്നേഹ സൗഹൃദങ്ങൾ പുതുക്കുവാനായി കൊടോബർ ഒമ്പതിന് ഇപ്സ്വിച്ചിലെ സെൻ്റ്. ആൽബൻസ് ഹൈസ്ക്കൂൾ ഹാളിലാണ്  കുടുംബാംഗങ്ങൾ  ഒത്തുചേരുന്നത്.        

ഇതുവരെ നടന്നവയിൽ നിന്നെല്ലാം  വിത്യസ്തമായി യുകെയിലെ മുഴുവൻ പുതുപ്പള്ളി മണ്ഡലക്കാരെയും ഒന്നിച്ച് സംഗമ വേദിയിൽ എത്തിക്കാനായി കഠിന പ്രയത്നത്തിലാണ് സംഘാടകർ.  വാകത്താനം,മണർകാട്,പുതുപ്പളളി,മീനടം, പാമ്പാടി, തിരുവഞ്ചൂർ, പനച്ചികാട്, കുറിച്ചി, അകലക്കുന്നം എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ളവരും ഒന്നുചേർന്ന് ആണ് പുതുപ്പള്ളി സംഗമം ആഘോഷമാക്കാൻ ഒരുങ്ങുന്നത്.

നാടിന്റെ സ്മൃതി ഉണർത്തുന്ന വാശിയേറിയ പകിടകളി, നാടൻ പന്തുകളി, വടംവലി മത്സരം, ഗാനമേള തുടങ്ങിയ പരിപാടികളും സംഗമം കൊഴുപ്പിക്കാൻ മേളത്തിൻ്റെ അകമ്പടിയുമുണ്ടാകും.
മുൻവർഷങ്ങളിലെപ്പോലെ സംഗമ ഹാളിൽ എത്തിച്ചേരുന്ന മുഴുവൻ കുടുബാംഗങ്ങൾക്കും നൽകുവാനായി പ്രഭാത ഭക്ഷണവും,  ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനു പുറമേ വൈകുന്നേരം ലൈവ് നാടൻ തട്ടുകടയും ഒരുക്കി  വിത്യസ്തതയാർന്ന രൂചിക്കൂട്ടിലുളള ഭക്ഷണവും തയ്യാറാക്കി നൽകുന്നതാണ്. പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീതമായ പുതുപ്പള്ളിയിലെ പ്രവാസികളുടെ നന്മയും  സൗഹൃദവും പങ്ക് വയ്ക്കപ്പെടുന്ന വേദിയായി ഓക്ടോബർ  ഒൻപതിനു ഇപ്സ്വിച്ച് മാറും എന്നതിന് തെല്ലും സംശയമില്ല.

മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം സംഗമം മാറ്റിവയ്ക്കപ്പെട്ടതിനാൽ ഇത്തവണ പതിന്മടങ്ങു മാറ്റുകൂട്ടി കൊണ്ടാടാനാണ് അസൂത്രണം ചെയ്തിരിക്കുന്നത്. ഒൻപതാമത് പുതുപ്പള്ളി മണ്ഡലം  സംഗമത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. 

കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

വിപിൻ –  07412320987,

ജയ്മോൻ – 07481444848.


സംഗമം നടക്കുന്ന സ്ഥലത്തിൻ്റെ വിലാസം:-

St. Albans High School, 

Digby Rd,

Ipswich,

IP4 3NJ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more