കാൻ്റർബറി കേരളൈറ്റ്സ് അസോസിയേഷനെ ബേബിച്ചൻ തോമസ് മണിയഞ്ചിറ നയിക്കും; റെജി ജോർജ് വരകുകാലായിൽ സെക്രട്ടറി… അസോസിയേഷന് നവനേതൃത്വം….
Oct 02, 2021
കാൻ്റർബറി:- ചരിത്രം ഉറങ്ങുന്ന ചരിത്രപ്രസിദ്ധമായ കാൻ്റർബറി കേരളൈറ്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യുകെയിൽ ആദ്യമായി ജനാധിപത്യ രീതിയിൽ തങ്ങളുടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന രീതി അവലംബിച്ചത് കാൻ്റെർബറിയിൽ ആണ്. വരുന്ന രണ്ട് വർഷത്തേക്കുള്ള ഭരണ സമിതിയെയാണ് കഴിഞ്ഞ ഓണാഘോഷ പരിപാടിയിൽ വച്ച് തെരെഞ്ഞെടുത്തത്.
നിയുക്ത പ്രസിഡൻ്റായി ഏറ്റം കൂടുതൽ വോട്ട് നേടി ജനങ്ങൾ തെരെഞ്ഞെടുത്തത് ശ്രീ. ബേബിച്ചൻ തോമസ് മണിയൻഞ്ചിറ പാലാ യെയാണ്. സെക്രട്ടറിയായി ശ്രീ. റെജി ജോർജ് വരകുകാലായിൽ അതിരംമ്പുഴ., ട്രഷററായി ശ്രീ മാത്യൂസ് കാവുംപുറവും കോതമംഗലം, വൈസ് പ്രസിഡൻ്റായി ശ്രീ. ബിജു രാജ് കല്ലുങ്കൽ മുണ്ടക്കയം, ജോയിൻ്റ് സെക്രട്ടറിയായി ശ്രീ. എബി മത്തായി പരൂർപറബിൽ എവൂർ, കമ്മറ്റിയംഗങ്ങളായി ബിജി ജോബി എറണ്യാകുളം തിരുവമ്പാടി, ശ്രീമതി. ബിന്ദു ജോയി പുതുശ്ശേരി തുറവൂർ, ശ്രീ. ജിപ്റ്റോമോൻ ജോസഫ് മുടക്കൊടിയിൽ കല്ലറ, ശ്രീ. റോബിൻ ജോർജ് അറുകാക്കൽ മാനന്തവാടി, എന്നിവരെയും തെരെഞ്ഞെടുത്തു.
പ്രസിഡൻ്റെ ശ്രീ .ബേബിച്ചൻ്റെ അധ്യക്ഷതയിൽ കൂടിയ ആദ്യ യോഗത്തിൽ തന്നെ, കമ്മറ്റി അംഗങ്ങൾ ഏവരും ഐകകണ്ഡേന, പുതിയതായി വന്ന തലമുറകളിൽ നിന്നും ഉള്ളവരുടെ കൂട്ടായ പ്രവർത്തനം വിലയിരുത്തി. ആയതിനാൽ പുതിയ അഞ്ച് അംഗങ്ങളെ അസോസിയേഷൻ്റെ സുഗമമായ നടത്തിപ്പിനായി കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയതു. ശ്രീ. റോബിൻ മാനുവൽ, ശ്രീ. ജെൻസൺ മാത്തുക്കുട്ടി, ശ്രീമതി. റ്റീനാ ടോം , ശ്രീമതി. ചിത്തിരാ വർഗീസ്, ശ്രീമതി. ബ്ലസ്മോൾ ബേബി എന്നിവരെയാണ് കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്ത വന്ന പ്രതിനിധികൾ. കൂടാതെ യൂത്തിൻ്റെ പ്രതിനിധികളായി മിസ്. മെഘാ ബെന്നിയെയും, ശ്രീ. മാക്സ്സ ബിജു തോമസിനെയും നോമിനേറ്റ് ചെയതു.
ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ ജാനുവരി 9 നു ആഘോഷ പൂർവം നടത്തുന്നതായിരിക്കും.കഴിഞ്ഞ ഭരണ സിമിതിക്കു നന്ദി രേഖപ്പെടുത്തിയും, കാൻ്റർബറിയിൽ പുതിയതായി കുടിയേറിയിരിക്കുന്ന മലയാളി സമൂഹത്തിന് സ്വാഗതം അർപ്പിച്ചും, എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ടും യോഗം പിരിഞ്ഞു.എല്ലാ കാലത്തേയും പോലെ ശക്തമായ ഒരു നേത്യത്വനിരയെ കിട്ടിയ സന്തോഷത്തിൽ ആണ് കാൻ്റർബറിയിലെ മലയാളി സമൂഹം .
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages