മാഞ്ചസ്റ്റർ സെൻ്റ്.മേരീസ് ക്നാനായ മിഷനിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ തിരുനാൾ ഒക്‌ടോബർ 10 ന്….
Oct 01, 2021
സാജൻ ചാക്കോ
മാഞ്ചെസ്റ്റർ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഒക്ടോബർ 10 ഞായറാഴ്‌ച ഭക്തിപൂർവ്വം ആഘോഷിക്കും. തിരുന്നാളിന് ഒരുക്കമായി ഒക്ടോബർ ഒന്ന് മുതൽ ഒൻപതാം തീയതി വരെ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ സെന്റ്. എലിസബത്ത് ദേവാലയത്തിൽ വച്ച് വൈകുന്നേരം 6:30ന് വിശുദ്ധ കുർബാനയും ജപമാലയും ദിവ്യകാരുണ്യ ആരാധനയും നടത്തപ്പെടും. പ്രധാന തിരുനാൾ ദിവസമായ ഒക്ടോബർ 10ന് സെന്റ് ഹിൽഡാസ് ദേവാലയത്തിൽ വച്ച് ഉച്ചകഴിഞ്ഞ് 2:30ന് കൊടിയേറ്റും അതേതുടർന്ന് 3മണിക്ക് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും സ്‌നേഹവിരുന്നും നടത്തപ്പെടും.
തിരുനാൾ കുർബാനയിൽ സെന്റ്. ജൂഡ് ക്‌നാനായ പ്രൊപോസ്ഡ് മിഷൻ പ്രീസ്റ്റ് ഇൻ ചാർജ് റവ. ഫാ ജിൻസ് കണ്ടക്കാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും. റവ. ഫാ ജസ്റ്റിൻ കാരക്കാട് തിരുനാൾ സന്ദേശം നൽകും.
ഈ തിരുനാളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴിയായി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി തിരുന്നാൾ കമ്മിറ്റിക്കു വേണ്ടി ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാളും ഇടവക വികാരിയുമായ മോൺസിഞ്ഞോർ റവ. ഫാ. സജി മലയിൽ പുത്തൻപുരയിൽ കൺവീനർ സിറിയക് ജെയിംസ് (ബാബു) ട്രസ്റ്റിമാരായ ഷൈജു ചാക്കോ, സജി തോമസ്, ആർസൻ സ്റ്റീഫൻ, എന്നിവർ അറിയിച്ചു.
തിരുന്നാൾ തിരുകർമ്മങ്ങൾ നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:-
St. Hildas Church,66 Kenworthy La, Northenden, Manchester, M22 4EF
സാധാരണ ദിവസങ്ങളിലെ തിരുകർമ്മങ്ങൾ നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:-
St. Elizabeth Church,48 Lomond Rd, Wythenshawe, Manchester M22 5JD
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages