ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതൽ. ബാങ്ക് അക്കൗണ്ടുകളിൽനിന്ന് സ്ഥിരമായി നടത്തുന്ന ഇടപാടുകൾക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽനിന്ന് സ്വയമേവ പണം ഈടാക്കുന്ന സംവിധാനമാണ് ഓട്ടോ ഡെബിറ്റ്. ഇന്നുമുതൽ പണം കൈമാറുന്നതിനു മുമ്പ് ഇനി അക്കൗണ്ട് ഉടമ അനുവാദം നൽകണം. എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും ഇത് ബാധകമാണ്.
കാർഡുകൾ ഉപയോഗിച്ചല്ലാതെ, ബാങ്ക് അക്കൗണ്ടുകളിൽനിന്ന് നേരിട്ട് പണം നൽകുന്ന ഇടപാടുകൾക്കും ഓട്ടോ ഡെബിറ്റല്ലാത്ത സാധാരണ പണമിടപാടുകൾക്കും ഈ നിയന്ത്രണം ബാധകമല്ല. നിശ്ചിത ഇടവേളകളിൽ അടയ്ക്കുന്ന വായ്പകളുടെ ഇഎംഐ, മൊബൈൽ, വൈദ്യുതി ബില്ലുകൾ, മ്യൂച്ചൽഫണ്ട് എസ്ഐപി, ഇൻഷുറൻസ് പ്രീമിയം, ഒടിടി വരിസംഖ്യ, വിവിധ സേവനങ്ങളുടെ ഫീസ് തുടങ്ങിയവ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുമായി ബന്ധപ്പിച്ചിട്ടുണ്ടെങ്കിൽ പണം കൈമാറുന്നതിനുമുമ്പ് ഇനി അക്കൗണ്ട് ഉടമ അനുവാദം നൽകണം
5,000 രൂപയ്ക്കുതാഴെയുള്ള ഇടപാടുകൾക്ക്, പണം കൈമാറുന്നതിന് 24 മണിക്കൂർ മുമ്പ് ബാങ്കുകൾ അക്കൗണ്ട് ഉടമയുടെ അനുമതിക്കായി സന്ദേശം അയക്കും. തുകയും പണം കൈമാറുന്ന സ്ഥാപനത്തിന്റെ പേരും ഇടപാട് വിവരങ്ങൾ കാണുന്നതിനും ആവശ്യമെങ്കിൽ ഭേദഗതികൾ വരുത്തുന്നതിനുമുള്ള ലിങ്കും ഈ സന്ദേശത്തിലുണ്ടാകും. അനുമതി നൽകുകയോ ഇടപാട് നിരസിക്കുകയോ ചെയ്യാം.
5000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകൾക്ക് ഒടിപിയും വേണം. ഓരോ തവണയും ഇടപാടിനുമുമ്പ് അനുമതിയോ ഒടിപിയോ നൽകേണ്ടിവരും. ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനാണ് നിയന്ത്രണമെന്ന് ആർബിഐ പറയുന്നു. എന്നാൽ കാർഡുകൾ ഉപയോഗിച്ചല്ലാതെ, ബാങ്ക് അക്കൗണ്ടുകളിൽനിന്ന് നേരിട്ട് പണം നൽകുന്ന ഇടപാടുകൾക്കും ഓട്ടോഡെബിറ്റല്ലാത്ത സാധാരണ പണമിടപാടുകൾക്കും ഈ നിയന്ത്രണം ബാധകമല്ല.
.
Latest News:

ലണ്ടനിൽ രണ്ടു ജൂതമത വിശ്വാസികൾക്ക് കുത്തേറ്റു; ഭീകരാക്രമണമെന്ന് പോലീസ്, ഒരാൾ അറസ്റ്റിൽ, അപലപിച്ച് പ്...
ലണ്ടൻ: വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് ജൂതമത വിശ്വാസികൾക്ക് കുത്തേറ്റു. മെട്രോപൊളിറ്റൻ പോല...
UK NEWS

ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ, നിർബന്ധിത വിവാഹം, ആധുനിക അടിമത്തം; ചെഷയറിൽ അഹമ്മദി മതവിഭാഗത്തിൽപ്പെ...
ലണ്ടൻ: ചെഷയറിലെ ഒരു മതവിഭാഗത്തിലെ അംഗങ്ങൾക്കിടയിൽ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ, നിർബന്ധിത വിവാഹം...
UK NEWS

തുടർഭരണമില്ല: UDFന് ഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
യുഡിഎഫിന് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 80 വരെ സീറ്റുകൾ യുഡിഎഫിന് പ്രവചിക്കുന്നത്....
Breaking News

വേനലിന് ആശ്വാസം, തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തു...
തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ജലനിരപ്പ് ഉയർ...
Kerala

പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്കി വരവ...
ലുലുമാള്‍ കാണണമെന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആഗ്രഹം പതിവ് തെറ്റിക്കാതെ നിറവേറ്റി ക...
Kerala

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്സ്പ്രസ് വേ പ്രധാന...
ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്ഫീല്...
India

ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല, കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ് ഷെഡിങ് ആയിരുന്നില്ല, സംഭവിച്ചത് ഓവര്‍...
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നുമുതല്‍ വൈദ്യുതി തടസം...
Kerala

ഡല്‍ഹിയില്‍ കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴല്നാടന്; മടങ്ങിയത് മാധ്യമങ്ങളെ കാണാത...
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിയില്‍ മാത്യു കുഴല്നാടന്-കെ സി വേണുഗോപാല്‍ കൂടിക...
Kerala
click on malayalam character to switch languages