എക്സിറ്റർ സെൻ്റ്. മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ വിശുദ്ധ ദൈവമാതാവിൻ്റെ ഓർമ പെരുന്നാൾ സെപ്റ്റംബർ 24, 25 തീയ്യതികളിൽ… ഡോ.അയൂബ് മോർ സിൽവനോസ് മെത്രാപ്പോലീത്ത മുഖ്യകാർമികൻ…
Sep 22, 2021
ജോയ് ജോൺ
യുകെയിലെ മണർകാട് പള്ളി എന്നറിയപ്പെടുന്ന സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ എക്സിറ്റർ( ഡെവൺ) സെന്റ് മേരീസ് ജാക്കോബിറ്റ് സിറിയൻ ഓർത്തോഡോക്സ് ചർച്ചിൽ ഇടവകയുടെ കാവൽ മാതാവും നാനാജാതി മതസ്തരായ വിശ്വാസികളുടെ അഭയവും ആശ്വാസവുമായ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുനാൾ 2021 സെപ്റ്റംബർ 24, 25 (വെള്ളി, ശനി) തീയതികളിൽ ആഘോഷപൂർവം കൊണ്ടാടുന്നു. അഭിവന്ദ്യ ഡോ: ആയുബ് മാർ സിൽവാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കർമികത്വത്തിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്ന ദൈവമാതാവിന്റെ പെരുന്നാൾ എക്സിറ്ററിലെ സെന്റ് ലോറൻസ് പള്ളിയിൽ വെച്ചാണ് കൊണ്ടാടുന്നത്. സെപ്റ്റംബർ 24, വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അഭിവന്ദ്യ തിരുമേനിക്ക് സ്വീകരണവും തുടർന്ന് പെരുന്നാൾ കോടിയേറ്റവും നടക്കും. തുടർന്ന് സന്ധ്യാപ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്.
സെപ്റ്റംബർ 25, ശനിയാഴ്ച പ്രധാന പെരുന്നാളാഘോഷങ്ങൾ രാവിലെ 10 മണിക്ക് പ്രഭാത പ്രാർത്ഥനയോടുകൂടി ആരംഭിക്കുന്നതും തുടർന്ന് 10:30 ന് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകർമികത്വത്തിൽ വിശുദ്ധ കുർബാനയും അതിനുശേഷം ദൈവമാതാവിനോടുള്ള മാദ്ധ്യസ്ഥ പ്രാർത്ഥനയും, ആഘോഷമായ പെരുന്നാൾ പ്രദക്ഷിണവും, തുടർന്ന് നേർച്ചസദ്യയും ഉണ്ടായിരിക്കുന്നതാണ്.
ഇടവക വിശ്വാസികൾ കൊണ്ടുവരുന്ന ആദ്യഫലങ്ങളുടെ ലേലത്തിനുശേഷം കൊടിയിറക്കോടുകൂടി പെരുന്നാളാഘോഷങ്ങൾ അവസാനിക്കുന്നതാണ്. പരിശുദ്ധ ദൈവമാതാവിന്റെ ഓർമപ്പെരുന്നാളിൽ സംബന്ധിക്കുന്ന വിശ്വാസികളെല്ലാവരും നേർച്ചകാഴ്ചകളോടുകൂടി വന്നു അനുഗ്രഹം പ്രാപിക്കുവാനായി ഇടവക വികാരി റവ. ഫാ. അനീഷ് കവലയിലും, സെക്രട്ടറി ബിജി വർഗീസും, ട്രസ്റ്റി ഷിജുമോൻ ചാക്കോയും എല്ലാ വിശ്വാസികളെയും ഇടവകയുടെ പേരിൽ കർത്തൃനാമത്തിൽ ക്ഷണിക്കുന്നു.
പെരുന്നാളാഘോഷങ്ങൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം:-
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages