സുജു ജോസഫിൻ്റെ അമ്മ ഹെലെൻ ജോസഫിൻ്റെ ഭൗതിക ശരീരം സംസ്കരിച്ചു….
Sep 21, 2021
തിരുവനന്തപുരം:- യുക്മ ന്യൂസ് ചീഫ് എഡിറ്റd സുജു ജോസഫിൻ്റെ മാതാവും കഴക്കൂട്ടം ശാന്തിനഗർ സാഫല്യത്തിൽ ജോസഫ് ഫെർണാണ്ടസിൻ്റെ ഭാര്യയുമായ നിര്യാതയായ ഹെലെൻ ജോസഫിൻ്റെ ഭൗതിക ശരീരം (70) പള്ളിത്തുറ സെൻ്റ്. മഗ്ദലനാസ് ദേവാലയത്തിൽ സംസ്കരിച്ചു. സാമൂഹ്യ രാഷ്ട്രീയ ആത്മീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന ശ്രീമതി. ഹെലെൻ ജോസഫിന് അന്ത്യോമചാരമർപ്പിക്കാൻ നാനാതുറകളിൽപ്പെട്ട നൂറ് കണക്കിനാളുകൾ വസതിയിലും ദേവാലയത്തിലുമെത്തിച്ചേർന്നിരുന്നു. യുക്മ ദേശീയ സമിതിക്കു വേണ്ടി ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.എബി സെബാസ്റ്റ്യൻ മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ച് യുകെ മലയാളികളുടെ അന്തിമോപചാരമർപ്പിച്ചു.
യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ, യുക്മ സൗത്ത് വെസ്റ്റ് റീജിയൻ്റെ ആദ്യ പ്രസിഡൻറുമായിരുന്ന സുജുവിനെ മാമ്മൻ ഫിലിപ്പ് പ്രസിഡൻ്റായിരുന്ന യുക്മ ദേശീയ സമിതി കേരള ഗവൺമെൻ്റിൻ്റെ മലയാളം മിഷൻ യുകെ ചാപ്റ്ററിലേക്ക് ഇപ്പോഴത്തെ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ.ജോസഫിനൊപ്പം നോമിനേറ്റ് ചെയ്യുകയും ഇപ്പോഴും മലയാളം മിഷനിൽ യുക്മ പ്രതിനിധിയായി തുടർന്ന് വരികയുമാണ്. സാലിസ്ബറി മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. നിരവധി സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിച്ച് വരുന്ന സുജു യുകെയിലേവർക്കും പരിചിതനാണ്.
സംസ്ഥാന സ്കൂൾ അത് ലറ്റിക് താരമായിരുന്ന പരേത നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ ഒട്ടേറെ പേർക്ക് സഹായഹസ്തമേകിയിരുന്നു. സുജു ജോസഫിൻ്റെ അമ്മയുടെ ആകസ്മിക നിര്യാണം കുടുംബാംഗങ്ങളെപ്പോലെ കുടുംബവുമായി അടുത്ത് നിൽക്കുന്ന എല്ലാവർക്കും വളരെയേറെ വേദനിപ്പിക്കുന്നതായിരുന്നു.
മക്കൾ സുജു ജോസഫ്, ഷൈജു ജോസഫ്, ജിജു ജോസഫ്. അമ്മയുടെ ഏക സഹോദരി പള്ളിത്തുറ സ്മിതയിൽ മെറ്റിൽഡ അജിതൻ (റിട്ട. ഗവ. ഹെഡ് നഴ്സ്).
പരേതയുടെ ആത്മശാന്തിക്കായി തിങ്കളാഴ്ച ( 27/9/2021) വൈകിട്ട് 4 മണിക്ക് പള്ളിത്തുറ മേരി മഗ്ദേലന ദേവാലയത്തിൽ ദിവ്യബലി നടത്തുന്നതാണ്.
സുജു ജോസഫിൻ്റെ അമ്മയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻറുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ജോയിൻ്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീനാ സജീവ്, ജോയിൻ്റ് ട്രഷറർ ടിറ്റോ തോമസ്, യുക്മ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, ദേശീയ സമിതിയംഗം വറുഗീസ് ചെറിയാൻ, സാലിസ്ബറി മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ഷിബു ജോൺ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ…
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages