യുകെ മലയാളി സിറിയക് അഗസ്റ്റിൻ (70) നാട്ടിൽ ചികിത്സയിലിരിക്കെ നിര്യാതനായി….
Sep 01, 2021
എഡിങ്ടൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും, യുക്മ ജനറൽ കൗൺസിൽ അംഗവുമായ ജെറി സിറിയക്കിന്റ പിതാവും, ആദ്യകാല യുകെ മലയാളികളിൽ ഒരാളുമായ കടപ്ലാമറ്റം നെല്ലിക്കുന്നേൽ സിറിയക് അഗസ്റ്റിൻ (70) നിര്യാതനായി. വർഷങ്ങളായി യുകെയിലെ ബിർമിങ്ഹാമിനടുത്ത് എഡിങ്ടണിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. കാൻസർ ചികിത്സയുടെ ഭാഗമായി നാട്ടിലായിരുന്ന സിറിയക് ചേട്ടൻ ഇന്നു രാവിലെ മരണം വരിക്കുകയുമായിരുന്നു. സിറിയക് ചേട്ടൻ്റെ ഭാര്യ ശ്രീമതി. ആനി സിറിയക് ബിർമിംങ്ഹാം ഗുഡ്ഹോപ്പ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തു വരികയാണ്. മക്കൾ ജിതേഷ്, ജിയാൻ, ജെറി. മരുമക്കൾ : റിറ്റി, നീതു, ഷാരോൺ
മൃതസംസ്‌കാര ശുശ്രുഷകൾ ഇന്ന് (1/09/21) രാവിലെ 11AMന് ഭവനത്തിൽ നിന്നും ആരംഭിച്ച് കുറച്ച് സമയം മുൻപ് പാലാ കടപ്ലാമറ്റം സെൻ്റ്. മേരീസ് ദേവാലയത്തിൽ സംസ്കരിച്ചു.
സംസ്കാര ശുശ്രൂഷകളിൽ യുക്മ ദേശീയ സമിതിക്കു വേണ്ടി വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, മിഡ്ലാൻഡ്സ് റീജിയൻ മുൻ പ്രസിഡൻ്റ് ഇഗ്നേഷ്യസ് പെട്ടയിൽ എന്നിവർ ഭവനത്തിലെത്തി സിറിയക് ചേട്ടന് അന്തിമോപചാരമർപ്പിച്ചു.
സിറിയക് ചേട്ടൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻറുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, ദേശീയ സമിതിയംഗം സന്തോഷ് തോമസ്, റീജിയണൽ വൈസ് പ്രസിഡൻ്റ് വീണ പ്രശാന്ത്, എർഡിംങ്ടൺ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് അബി ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.
മൃതസംസ്കാര ശുശ്രൂഷകൾ ലൈവായി കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക.
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages