1 GBP = 107.32

ജഗദീഷ് കോവലിന് ഇന്ന് ലെസ്റ്ററിൻ്റെ മണ്ണിൽ കണ്ണീരിൽ കുതിർന്ന അന്ത്യ വിശ്രമമൊരുങ്ങും…

ജഗദീഷ് കോവലിന് ഇന്ന് ലെസ്റ്ററിൻ്റെ മണ്ണിൽ കണ്ണീരിൽ കുതിർന്ന അന്ത്യ വിശ്രമമൊരുങ്ങും…

ആഗസ്റ്റ് പതിനൊന്നിന് ആകസ്മികമായി മരണത്തിന് കീഴടങ്ങിയ ലെസ്റ്ററിലെ ജഗദീഷ് കോവലിന് ഇന്ന് ലെസ്റ്റർ കണ്ണീരോടെ അന്ത്യയാത്രാമൊഴിയേകും. ജഗദീഷ് കോവലിൻ്റെ   അന്ത്യകർമങ്ങൾ ഇന്ന് ചൊവ്വാഴ്ച്ച (31-08-2021)  നടക്കുകയാണ്. മതാചാരപ്രകാരമുള്ള ചടങ്ങുകൾ ലെസ്റ്ററിലെ ഓം ഫ്യൂണറൽ സർവ്വീസിൽ ഓഫീസിൽ 12:30 PM ന് ആരംഭിക്കും.  തുടർന്നു ഭൗതിക ശരീരം  1:30 PM ന്  ഗിൽറോസ് സിമിത്തേരിയിലേക്ക് കൊണ്ടു പോകും. തുടർന്ന് 2.45 ന് മതപരമായ അവസാന ചടങ്ങുകളും, അന്തിമോപചാരങ്ങളും അർപ്പിച്ച് കഴിഞ്ഞ്  മൃതദേഹം ദഹിപ്പിക്കുന്നതാണ്. മൃതസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ LKC ഭാരവാഹികളുമായി ബന്ധപ്പെടുക.  

കാഞ്ഞങ്ങാട് സ്വദേശിയും ദീർഘകാലമായി ലെസ്റ്ററിൽ ഷെഫ് ആയി ജോലി ചെയ്തിരുന്നയാളുമായ  ജഗദീഷ് കോവൽ. ജഗദീഷിനും കുടുംബത്തിനും യുകെയില്‍ ഉറ്റ ബന്ധുക്കളാരും തന്നെയില്ല. ഭാര്യ തുഷാര. ഒരാണ്‍ കുട്ടിയും രണ്ടു പെണ്‍കുട്ടികളുമാണ് ജഗദീഷ് തുഷാര ദമ്പതികൾക്കുള്ളത്. മൂന്നു കുട്ടികളും വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ലെസ്റ്ററിലാണ് ഈ കുടുംബം താമസിക്കുന്നത്.

ജഗദീഷ് കോവലിൻ്റെ ആകസ്മിമിക നിര്യാണത്തെ തുടർന്ന് ലെസ്റ്റർ കേരള കമ്യൂണിറ്റി എല്ലാ സഹായഹസ്തങ്ങളും അദ്ദേഹത്തിൻ്റെ കുടുംബത്തിന് നൽകി വരികയാണ്. യുക്മ ചാരിറ്റി ഫൗണ്ടേഷൻ ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ (LKC) സഹകരണത്തോടെ അദ്ദേഹത്തിൻ്റെ കുടുംബത്തിന് സഹായഹസ്തമേകുന്നു.

ജഗദീഷ് കോവലിൻ്റെ കുടുംബത്തെ സഹായിക്കുവാൻ രൂപീകരിച്ചിരിക്കുന്ന സഹായ നിധിയിൽ പണം നിക്ഷേപിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ലിങ്കി ലുള്ള  ഗിഫ്റ്റ് എയ്ഡ് ബോക്സ് കൂടി ദയവായി ടിക്ക് ചെയ്യുക.

ഫ്യൂണറൽ ഡയറക്ടേഴ്സിൻ്റെ വിലാസം:-

Om Funeral Services,158 Melton Road, Leicester, LE4 5EE


സിമിത്തേരിയുടെ വിലാസം:-

Girose Cemetry,Leicester, LE3 9QG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more